പ്രമുഖ മതപണ്ഡിതന്‍ സി പി കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ അന്തരിച്ചു
Apr 12, 2016, 21:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12.04.2016) പ്രമുഖ മതപണ്ഡിതന്‍ സി പി കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ പഴയകടപ്പുറം (85) നിര്യാതനായി. പഴയകടപ്പുറം മഹല്ല് പ്രസിഡണ്ടും വിവിധ വിദ്യാഭ്യാസ സമുച്ഛയങ്ങളുടെ ഉപദേശകനുമായിരുന്നു. സി പി മാമു - ആയിശുമ്മ ദമ്പതികളുടെ മകനാണ്. കേരളത്തിലെയും കര്‍ണാടകയിലെയും നൂറുകണക്കിന് ആത്മീയ മജ്‌ലിസുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു.
രണ്ട് വര്‍ഷം മുമ്പ് നിര്യാതനായ സി പി കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ മഞ്ഞനാടി ഉസ്താദിന്റെ അനുജനും പ്രധാന ശിഷ്യനാണ്. മൃതദേഹം ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് പഴയകടപ്പുറത്ത് മഞ്ഞനാടി ഉസ്താദിന്റെ മഖ്ബറക്ക് സമീപം ഖബറടക്കും. നാട്ടിലെ പ്രാഥമിക പഠന ശേഷം ജ്യേഷ്ടനായ മഞ്ഞനാടി ഉസ്താദിന്റെ ദര്‍സില്‍ വര്‍ഷങ്ങളോളം ആത്മീയ ശിക്ഷണം നേടി. ശേഷം 19വര്‍ഷം കുമ്പള ഷിറിയയില്‍ ഖത്തീബും മുദരിസുമായി സേവനം ചെയ്തു. വര്‍ഷങ്ങളോളം സ്വന്തം നാടായ പഴയകടപ്പുറത്ത് ജുമുഅ ഖുതുബക്ക് നേതൃത്വം നല്‍കിയിരുന്നു.
ഭാര്യമാര്‍: പരേതയായ സൈനബ, ആയിശ. മക്കള്‍: പി എം സി അഹ് മദ് ബഹ്‌റൈന്‍, അബ്ദുര്‍ റഹ് മാന്‍ ഹാജി (സഅദിയ്യ മുഹിമ്മാത്ത് ബഹ്‌റൈന്‍ സാരഥി), അബ്ദുല്‍ ഖാദിര്‍ ദുബൈ, അബ്ദുല്‍ മജീദ്, ഫഖ്‌റുദ്ദീന്‍ ബഹ്‌റൈന്‍, മറിയം, സുഹ്‌റ, മുഹമ്മദ് കുഞ്ഞി (കാഞ്ഞങ്ങാട് മുനിസിപ്പല്‍ കൗണ്‍സിലര്‍), അബ്ദുല്‍ സലാം ദുബൈ, ഹസന്‍ ഖത്തര്‍, അബ്ദുല്‍ ലത്വീഫ് ദുബൈ, അബൂബക്കര്‍ ദുബൈ, ആഇശ.
സി പി ഉസ്താദിന്റെ നിര്യാണത്തില്‍ സമസ്ത ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സമസ്ത ഉപാധ്യക്ഷന്‍ എം അലിക്കുഞ്ഞി മുസ്ലിയാര്‍ ശിറിയ, സഅദിയ്യ പ്രസിഡണ്ട് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ കൊടുവള്ളി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി തുടങ്ങിയവര്‍ അനുശോചിച്ചു.
Keywords : Kanhangad, Obituary, SYS, Leader, Death, C P Kunhabdulla Musliyar.