city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സി. കുഞ്ഞഹ്മദ് മുസ്‌­ലി­യാര്‍ നി­ര്യാ­ത­നായി

സി. കുഞ്ഞഹ്മദ് മുസ്‌­ലി­യാര്‍ നി­ര്യാ­ത­നായി  തൃക്കരിപ്പൂര്‍: സുന്നിപണ്ഡിതനും തൃക്കരിപ്പൂര്‍ അല്‍ മുജമ്മ ഉല്‍ ഇസ്‌­ലാമി ജനറല്‍ സെക്രട്ടറിയുമായ തൃക്കരിപ്പൂര്‍ നീലംബത്തെ സി. കുഞ്ഞഹ്മദ് മുസ്‌­ലിയാര്‍ (72) നി­ര്യാ­ത­നാ­യി. ഖ­ബ­റട­ക്കം വ്യാ­ഴാഴ്­ച രാ­വി­ലെ നീല­മ്പം ഹൈ­ദ്രോ­സ് മ­സ്­ജി­ദ് ഖ­ബര്‍­സ്ഥാ­നില്‍ ന­ടന്നു.

ദേളി ജാമിഅ: സഅദിയ: ഇസ്‌­ലാമിയ: അറബിക് കോളജ് വര്‍­ക്കിംഗ് സെക്ര­ട്ട­റി­യായി ദേളിയിലെ പ്ര­വര്‍­ത്തി­ച്ചു­വ­രി­ക­യാ­യി­രുന്നു. മുദരിസ്, സമസ്ത ജില്ലാ മുശാവറ വൈസ് പ്രസിഡന്റ്, താലൂക്ക് പ്രസിഡന്റ് എന്നീ നില­ക­ളിലും സേവ­നം അ­നു­ഷ്ഠിച്ചു.

വള്‍വക്കാട്, വെള്ളാപ്പ്, ചിത്താരി, കാടങ്കോട്, ഉദിനൂര്‍ , അല്‍മഖര്‍ എന്നിവിടങ്ങളില്‍ മുദരിസാ­യി­രു­ന്നു. ഖാസി സി.എം. അബ്ദുല്ല മൗലവി, ബേക്കല്‍ അഹ്മദ് മുസ്‌­ലിയാര്‍ എ­ന്നി­വര്‍ ഉള്‍­പെ­ടെ നി­രവധി ശി­ഷ്യ­ന്മാര്‍ ഇ­ദ്ദേ­ഹ­ത്തി­നുണ്ട്. മലേഷ്യ, സിങ്കപ്പൂര്‍, യു.എ.ഇ., സൗദി, ഖത്തര്‍, ബഹറൈന്‍, മസ്­കറ്റ്, കുവൈത്ത് തുടങ്ങിയ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചിട്ടു­ണ്ട്.

ഭാര്യ: മാടമ്പില്ലത്ത് റാബിയ ഹജ്ജുമ്മ. മക്കള്‍: ജുനൈദ് (കെ.എസ്.ഇ.ബി , പടന്ന), നസ്വീബ, മഅറൂ­ഫ് (വ്യാപാരി, നീലംബം), സുഹൈര്‍, ജാബിര്‍ കാമില്‍ സഖാഫി (മാനേജര്‍, തൃക്കരിപ്പൂര്‍ അല്‍ മുജമ്മ ഉല്‍ ഇസ്‌­ലാമി), പരേതനായ മൊയീനുദ്ദീന്‍. മരുമക്കള്‍: സുലൈഖ, റഹ്മാബി, രിസ്‌വാന, സു­ഹാദ.

സഹോദരങ്ങള്‍: ഡോ. എസ്.വി. അബ്ദുല്‍ ഖാദര്‍, എസ്.വി. അ­ബ്ദുല്ല (സ്റ്റാമ്പ് വെണ്ടര്‍, തൃക്കരിപ്പൂര്‍), സി. കാസിം, അബ്ദുല്‍ മജീദ് മാസ്റ്റര്‍, അസൈനാര്‍ ഹാജി, സാറുമ്മ, കുഞ്ഞാമിന, ഖ­ദീജ.

സി. കുഞ്ഞഹ്മദ് മുസ്‌­ലി­യാര്‍ നി­ര്യാ­ത­നായി

Keywords:  Obituary, Leader, Trikaripur, Kasaragod, Kerala, C. Kunhammed Musliyar

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia