 |
Janardhanan Achary |
കാസര്‍കോട്: ബൈക്കിടിച്ച് പരിക്കേറ്റ് മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബൈക്ക് യാത്രക്കാരന് മരിച്ചു. മന്നിപ്പാടി നന്ദനം ഹൗസില്‍ നാരായണന്-പത്മാവതി ദമ്പതികളുടെ മകന് ജനാര്ദ്ദനന് ആചാരി(42) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 7.30 മണിയോടെ ജോലി കഴിഞ്ഞ് ചെര്‍ക്കളയിലെ വാടക ക്വാര്‍ട്ടേഴ്സിലേക്ക് ബൈക്കില്‍ പോകുമ്പോള്‍ ബസിടിക്കുകയായിരുന്നു. ജനാര്ദ്ദനന് സഞ്ചരിച്ച ബൈക്ക് മുന്നില്‍ സഞ്ചരിച്ച മദ്യം കയറ്റിപ്പോകുകയായിരുന്ന മറ്റൊരു ബൈക്കിലും ഇടിച്ചിരുന്നു. ജനാര്ദ്ദനന് റോഡിലേക്ക് തെറിച്ചുവീഴുകയും രക്തം വാര്‍ന്ന് പോകുകയും ചെയ്തിരുന്നു. ഉടന്‍ തന്നെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയിലും പിന്നീട് കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്കും അവിടെ നിന്നും മംഗലാപുരം ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ബുധനാഴ്ച പുലര്‍ച്ചയോടെയാണ് മരിച്ചത്. മുന്നിലുണ്ടായിരുന്ന ബൈക്ക് മറിഞ്ഞ് മദ്യം റോഡിലേക്ക് പൊട്ടിയൊഴുകിയതിനെ തുടര്‍ന്ന് ഏറെനേരം വാഹനഗതാഗതം തടസ്സപ്പെട്ടു. അപകടം വരുത്തിയ ബസും ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മദ്യം വാങ്ങിയതിന് ബില്ലുണ്ടായിരുന്നിതനാല് അപകടത്തില്‍പ്പെട്ട ബൈക്ക് പോലീസ് വിട്ടുകൊടുത്തിരുന്നു. അനിതയാണ് മരിച്ച ജനാര്‍ദ്ദനന്റെ ഭാര്യ. മക്കള്‍: അഞ്ജലി, അജിലേഷ്. സഹോദരങ്ങള്‍: പ്രേമ, നിഷ, ബേബി, ഉല്പലാക്ഷി, ദാക്ഷായണി.
Keywords: Kasaragod, Accident, Obituary, കാസര്‍കോട്