എലിവിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന ബസ് ഡ്രൈവര്‍ മരിച്ചു
Aug 19, 2016, 09:00 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 19/08/2016) എലിവിഷം അകത്തുചെന്നതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബസ് ഡ്രൈവര്‍ മരിച്ചു. മാലോം പുങ്ങംചാലിലെ പനയന്തട്ട കുഞ്ഞമ്പുനായരുടെ മകന്‍ സന്ദീപ് (32) ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് സന്ദീപിനെ എലിവിഷം അകത്തുചെന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഗുരുതരാവസ്ഥയിലായ സന്ദീപ് മരണത്തിന് കീഴടങ്ങുകയായിരുന്നു. മാനസിക വിഷമത്തെത്തുടര്‍ന്ന് എലിവിഷം കഴിക്കുകയായിരുന്നുവെന്ന് പോലീസിന് സന്ദീപ് മൊഴിനല്‍കിയിരുന്നു. കൊന്നക്കാട്- കാഞ്ഞങ്ങാട് റൂട്ടിലോടുന്ന സോപാനം ബസിന്റെ ഡ്രൈവറായിരുന്നു സന്ദീപ്.
Keywords: Kasaragod, Kerala, Death, Obituary, Bus driver dies after consuming poison, Vellarikundu.