city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബസ് കണ്ടക്ടര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ബസ് കണ്ടക്ടര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
Anilkumar
ഒടയംചാല്‍: ബസ്സ് കണ്ടക്ടര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഒടയംചാല്‍ ചക്കിട്ടടുക്കത്തെ ഒലക്കര അനില്‍കുമാറാണ് (32) മരിച്ചത്. തിങ്കളാഴ്ച രാത്രി വീട്ടില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊന്നക്കാട് -കാഞ്ഞങ്ങാട് റൂട്ടിലോടുന്ന വിക്രം ബസ്സില്‍ വര്‍ഷങ്ങളോളം കണ്ടക്ടറായി ജോലി ചെയ്തു വരികയായിരുന്നു. അവിവാഹിതനാണ്. പിതാവ് പരേതനായ കുഞ്ഞിരാമന്‍. മാതാവ് ലക്ഷമി. സഹോദരങ്ങള്‍: രാഘവന്‍, രമണി, രാധാകൃഷ്ണന്‍, പത്മിനി, സുജാത, ചന്ദ്രന്‍. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11 മണിയോടെ വീട്ടുവളപ്പില്‍ നടക്കും.

Keywords: Bus conductor, Obituary, Odayanchal, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia