city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബസ് കഴുകാന്‍ പോയ ക്ലീനര്‍ കുളത്തില്‍ മരിച്ച നിലയില്‍

കാസര്‍കോട്: ബസ് കഴുകാനായി കുളത്തിലേക്ക് പോയ ബസ് ക്ലീനറെ മരിച്ച നിലയില്‍ കണ്ടെത്തി. മധൂര്‍ ക്ഷേത്രത്തിന് സമീപത്തെ മോഹനന്‍-ചോമു ദമ്പതികളുടെ മകന്‍ രാമനെ (31) യാണ് ബുധനാഴ്ച രാവിലെ മധൂര്‍ ക്ഷേത്രത്തിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എട്ടോളം ബസുകള്‍ ഇവിടെ കഴുകാന്‍ എത്താറുണ്ട്. കാസര്‍കോട്-മധൂര്‍ റൂട്ടിലോടുന്ന സുപ്രീം ബസ് ക്ലീനറാണ് രാമന്‍.
ബസ് കഴുകാന്‍ പോയ ക്ലീനര്‍ കുളത്തില്‍ മരിച്ച നിലയില്‍

മറ്റ് ബസുകളുടെ ജീവനക്കാരെത്തിയപ്പോഴാണ് കുളത്തില്‍ വീണു കിടക്കുന്നത് കണ്ടത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്. ഭാര്യ: സുശീല. മക്കള്‍: സുമിത്ര, അക്ഷിത, സുദര്‍ശന്‍. സഹോദരങ്ങള്‍: കമലാക്ഷന്‍, കമല, സുരേന്ദ്രന്‍, സുഗന്ധി, രമണി. മൃതദേഹം വിദ്യാനഗര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി  ജനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

Keywords:  Drown, Bus, Madhur, Kasaragod, Pond, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia