city-gold-ad-for-blogger

അഡൂരില്‍ സ്വകാര്യ ബസ് മറിഞ്ഞ് ക്ലീനര്‍ മരിച്ചു; 25 ഓളം പേര്‍ക്ക് പരിക്ക്

അഡൂരില്‍ സ്വകാര്യ ബസ് മറിഞ്ഞ് ക്ലീനര്‍ മരിച്ചു; 25 ഓളം പേര്‍ക്ക് പരിക്ക്
കാസര്‍കോട്: ആദൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട അഡൂര്‍ പരപ്പയില്‍ സ്വകാര്യ ബസ് മറിഞ്ഞ് ക്ലീനര്‍ മരിച്ചു 25 ഓളം പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. കര്‍ണ്ണാട സുള്ള്യയില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ.എല്‍.14.ബി 7279 നമ്പര്‍ ദേവി ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് ക്ലീനര്‍ അഡൂര്‍ പരപ്പയിലെ ഈശ്വര്‍(44) ആണ് മരിച്ചത്.
ഒരു ജീപ്പിനെ ഓവര്‍ടെയ്ക്ക് ചെയ്യുന്നതിനിടയില്‍ നിയന്ത്രണം വിട്ട് മയില്‍കുറ്റിയിലിടിച്ച് റോഡിന് നടുവില്‍ തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റവരെ സുള്ള്യ ആശുപത്രിയിലും കാസര്‍കോട് നായനാര്‍ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ഈശ്വര്‍ സുള്ള്യ ആശുപത്രിയില്‍ എത്തിച്ചശേഷമാണ് മരിച്ചത്. അപകടവിവരമറിഞ്ഞ് ആദൂര്‍ സി.ഐ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും നാട്ടുകാരും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. അപകടത്തില്‍ പരിക്കേറ്റ ഏതാനും പേരുടെ നില ഗുരുതരമാണ്.
അഡൂരില്‍ സ്വകാര്യ ബസ് മറിഞ്ഞ് ക്ലീനര്‍ മരിച്ചു; 25 ഓളം പേര്‍ക്ക് പരിക്ക്
Eashwar

പരപ്പ ഫോറസ്റ്റ് വാച്ചര്‍മാരായ പാണത്തൂരിലെ മാത്താടി നായികിന്റെ മകന്‍ ചന്ദ്രന്‍(34), പരപ്പയില്‍ താമസക്കാരനും കണ്ണൂര്‍ സ്വദേശിയുമായ കേളു നമ്പ്യാരുടെ മകന്‍ വാസു(45) എന്നിവരെയും ദേലമ്പാടി കല്ലെടുക്കയിലെ രാമനായക്കിന്റെ മകന്‍ നരസിംഹ നായകി(35)നെയും ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഡൂരില്‍ സ്വകാര്യ ബസ് മറിഞ്ഞ് ക്ലീനര്‍ മരിച്ചു; 25 ഓളം പേര്‍ക്ക് പരിക്ക്











Keywords: Kasaragod, Adoor, Bus, Accident, Obituary, Injured, Adhur, 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia