പനിബാധിച്ച ബഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥി കുത്തിവെപ്പിനെതുടര്‍ന്ന് മരിച്ചു
Nov 15, 2016, 11:45 IST
കാസര്‍കോട്: (www.kasargodvartha.com 15/11/2016) പനിബാധിച്ച പെരിയ ബഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥി കുത്തിവെപ്പിനെതുടര്‍ന്ന് മരിച്ചു. ബേഡകം അമ്മങ്കോട്ടെ പി ജെ ബാബു - കാര്‍ത്ത്യായനി ദമ്പതികളുടെ മകന്‍ ബി കെ ബിനു (17) ആണ് മരിച്ചത്. പനിബാധിച്ചതിനെതുടര്‍ന്ന് തിങ്കളാഴ്ച മുന്നാട് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
അവിടെവെച്ച് കുത്തിവെപ്പിനെതുടര്‍ന്ന് കുട്ടിക്ക് അസ്വസ്ഥത ഉണ്ടാവുകയും സംസാരശേഷി നഷ്ടമാവുകയും ചെയ്തു. ഇതേതുടര്‍ന്ന് ഉടന്‍തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി 11.15 മണിയോടെ മരണം സംഭവിച്ചു. കുത്തിവെപ്പിനെ തുടര്‍ന്നുണ്ടായ പിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ബുദ്ധിമാന്ദ്യം അനുഭവിച്ചിരുന്ന ബിനു എന്‍ഡോസള്‍ഫാന്‍ ക്യാമ്പില്‍ പങ്കെടുത്തിരുന്നുവെങ്കിലും ലിസ്റ്റില്‍ ഉള്‍പെട്ടിരുന്നില്ല. സംഭവത്തെതുടര്‍ന്ന് ബേഡകം പോലീസ് അന്വേഷണം ആരംഭിച്ചു. ഏകസഹോദരി അനുപമ.
Keywords: Kasaragod, Kerala, Top-Headlines, Obituary, Death, Student, Buds-school, Buds school student dies after illness