വീടിന് ജപ്തി നോട്ടീസ്; ഗൃഹനാഥന്‍ രക്തസമ്മര്‍ദത്തെ തുടര്‍ന്ന് മരിച്ചു
Sep 9, 2014, 16:32 IST
ബന്തടുക്ക: (www.kasargodvartha.com 09.09.2014) ജപ്തി നോട്ടീസ് ലഭിച്ചതില്‍ അസ്വസ്ഥനായിരുന്ന മധ്യവയസ്‌കന്‍ അതിരക്തസമ്മര്‍ദത്തെത്തുടര്‍ന്ന് മരിച്ചു. ബന്തടുക്ക ചിക്കണ്ടമൂലയിലെ ബുദ്ധനായിക് (48) ആണ് മരിച്ചത്.
കാസര്‍കോട് പിന്നോക്ക വിഭാഗ വികസന കോര്‍പറേഷനില്‍ നിന്ന് ബുദ്ധനായിക് 50,000 രൂപ ലോണെടുത്തിരുന്നു. ലോണ്‍ കുടിശ്ശികയുള്ളതിനാല്‍ ജപ്തി വിവരങ്ങള്‍ സംബന്ധിച്ച നോട്ടീസ് റവന്യു അധികൃതര്‍ കഴിഞ്ഞ ദിവസം നല്‍കി. നോട്ടീസ് ലഭിച്ചതോടെ അസ്വസ്ഥനായ ബുദ്ധനായിക് തുക ഗഡുക്കളായി അടക്കുന്നതിന് സൗകര്യം ചെയ്യണമെന്നാവശ്യപ്പെട്ട് അധികാരികളെ സമീപിക്കാനിരിക്കുകയായിരുന്നു.
ഓണം അവധി കഴിയുന്ന ബുധനാഴ്ച എംഎല്‍എയെയും പിന്നോക്ക വിഭാഗ കോര്‍പറേഷന്‍ അധികൃതരെയും കാണാനിരിക്കെയാണ് ചൊവ്വാഴ്ച രാവിലെ അതിരക്തസമ്മര്‍ദത്തെ തുടര്‍ന്ന് തലയോട്ടിയിലേക്കുള്ള ഞരമ്പ് പൊട്ടി മരിച്ചത്. ഭാര്യ: പ്രേമ. മക്കള്‍: രാജേന്ദ്രന്‍, മഞ്ജുള, രാജേഷ്. മരുമക്കള്‍: മല്ലിക, ഗംഗാധരന്‍, നവ്യ. സഹോദരങ്ങള്‍: കൃഷ്ണന്‍, ചന്ദ്രാവതി.

Keywords : Kasaragod, Bandaduka, Death, Obituary, Bank, Bank Loans, Budda Naik.