 |
Dharmapalan |
കാസര്‍കോട്: ഉളിയത്തടുക്ക ബി.എസ്.എന്‍.എല്‍ ഓഫീസിലെ താല്‍ക്കാലിക ജീവനക്കാരന് അണങ്കൂര്‍ എം.ജി കോളനിയിലെ കൊഗുവിന്റെ മകന് എന്‍. ധര്‍മ്മപാലനെ (42) ബി.എസ്.എന്‍.എല്‍ ഓഫീസിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ഓഫീസിലെ ഡിജിറ്റല്‍ ലാന്റ് കോണ്‍ഫിഡന്‍ഷ്യല്‍ മുറിയിലാണ് ഫാനില്‍ വയറില്‍ കെട്ടിതൂങ്ങിമരിച്ചനിലയില് കണ്ടെത്തിയത്. മുറിയുടെ പുറത്ത് ചെരുപ്പ് കാണപ്പെട്ടതിനെ തുടര്‍ന്ന് ബി.എസ്.എന്‍.എല്‍ ഓഫീസര്‍ മുറിതുറന്നപ്പോഴാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കാസര്‍കോട് ടൗണ്‍പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. ഭാര്യ ശാന്ത, മക്കള്‍ സുനിത, സുമിത്ര, സുജാത, സുമംഗല. മരുമകന്: ശിവപ്രസാദ്. കോണ്‍ഗ്രസ് ആറാം വാര്‍ഡ് സെക്രട്ടറിയായിരുന്നു ധര്മ്മപാലന്.
Keywords : BSNL employee, Suicide, Uliyathaduka, Kasaragod