ചീമേനിയില്‍ സഹോദരങ്ങള്‍ കിണറില്‍ മരിച്ച നിലയില്‍
Oct 7, 2016, 09:13 IST
ചീമേനി: (www.kasargodvartha.com 07/10/2016) സഹോദരന്മാര്‍ വീടിനു സമീപത്തെ കിണറില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി. ചീമേനി ചള്ളുവക്കോട്ടെ ദാമോദരന്റെയും ദേവകിയുടെയും മക്കളായ ബസ് ഡ്രൈവര്‍ സതീഷ്(40), ചെങ്കല്‍ ലോറി ഡ്രൈവര്‍ സജിത് (34) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി രണ്ടു പേരെയും കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് വ്യാഴാഴ്ച രാവിലെ വീടിനു സമീപത്തെ കിണറ്റില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആള്‍മറയില്ലാത്തതും കാടുമൂടി ഉപയോഗശൂന്യവുമായ കിണറാണ്. തൃക്കരിപ്പൂരില്‍ നിന്നും എത്തിയ അഗ്‌നിശമന രക്ഷാസേനയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
കിണറ്റിനു സമീപം വാച്ച്, ചെരുപ്പ്, ഉടുമുണ്ട് എന്നിവ അഴിച്ചുവെച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഷിലിയാണ് സതീഷിന്റെ ഭാര്യ. മകള്‍: സമയ. സജിത് അവിവാഹിതനാണ്. സഹോദരി: ധന്യ.
ചീമേനി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി.
Keywords: Kasaragod, Kerala, cheemeni, Brothers, died, Well, House, Dhamodharan, Devaki, Sons, Drivers, Satheesh, Sagith.