city-gold-ad-for-blogger

നീറ്റ് പരീക്ഷാ പരിശീലനത്തിനിടെ മരിച്ച സഹോദരിക്ക് പിന്നാലെ ഗൾഫിൽ നിന്നെത്തിയ സഹോദരനും മംഗളൂരിലെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ

Representational image of police and investigation in Mangaluru
Photo: Special Arrangement, Enhanced by Pixverse

● ബേക്കൽ പള്ളിക്കര മുക്കൂട് സ്വദേശിയായ അർജുൻ മഹേഷാണ് മരിച്ചത്
● ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്
● സഹോദരി ഐജ ആർ മഹേഷിനെ കഴിഞ്ഞ ജൂണിൽ പാലയിലെ പരിശീലന കേന്ദ്രത്തിന്റെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു
● ബജ്‌പെ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി

ബേക്കൽ: (KasargodVartha) നീറ്റ് പുനഃപരീക്ഷയ്ക്കുള്ള പരിശീലനത്തിനിടെ സഹോദരിയെ കോച്ചിംഗ് സെന്ററിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ, ഗൾഫിൽ നിന്നും നാട്ടിലെത്തി കാണാതായ സഹോദരനെയും മംഗളൂരിൽ മരിച്ച നിലയിൽ കണ്ടെത്തി. ബേക്കൽ പള്ളിക്കര മുക്കൂട് സ്വദേശിയായ മഹേഷിന്റെ മകൻ അർജുൻ മഹേഷിനെ (24) യാണ് ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മംഗളൂരു ബജ്‌പെ പൊലീസ് സ്റ്റേഷൻ പരിധിയിലെ മറവൂർ എന്ന സ്ഥലത്തുള്ള ലോഡ്ജിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് അർജുനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോഡ്ജ് മുറിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹമെന്നാണ് പ്രാഥമിക വിവരം. അർജുന്റെ സഹോദരി ഐജ ആർ മഹേഷിനെ കഴിഞ്ഞ ജൂൺ മാസം പാലയിലെ പരിശീലന കേന്ദ്രത്തിന്റെ ഹോസ്റ്റലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.

ജൂൺ 21-ന് നടന്ന നീറ്റ് പുനഃപരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾക്കിടെയായിരുന്നു ഐജയുടെ മരണം. നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് വീണ്ടും പരീക്ഷ എഴുതേണ്ടി വന്നതുമായി ബന്ധപ്പെട്ട കടുത്ത മാനസിക സമ്മർദമാണ് മരണകാരണമെന്നായിരുന്നു അന്നത്തെ പ്രാഥമിക നിഗമനം. 

സഹോദരിയുടെ മരണത്തിന് ശേഷം അർജുൻ ഗൾഫിൽ നിന്നും നാട്ടിലെത്തിയിരുന്നു. പിന്നീട് ഗൾഫിലേക്ക് തിരിച്ചുപോയ യുവാവ് ഞായറാഴ്ച നാട്ടിലേക്ക് വരികയാണെന്ന് അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായാണ് വിവരം. തുടർന്നാണ് മംഗളൂരിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്തത്.

ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ അർജുൻ മാതാവിനെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. എന്നാൽ നാട്ടിലേക്ക് മടങ്ങിയെത്തുന്ന കാര്യം മാതാവിനോട് പറഞ്ഞിരുന്നില്ലെന്നാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്. ഉച്ചയ്ക്കുശേഷം അർജുന്റെ സുഹൃത്തുക്കൾ വീട്ടിലേക്ക് വിളിച്ച് അർജുൻ നാട്ടിലേക്ക് തിരിച്ചതായി അറിയിച്ചതോടെയാണ് വീട്ടുകാർ വിവരമറിയുന്നത്. തുടർന്ന് അർജുനെ ഫോണിൽ ബന്ധപ്പെടാൻ വീട്ടുകാർ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.

പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആകുകയായിരുന്നു. ഇതോടെ ആശങ്കയിലായ ബന്ധുക്കളും നാട്ടുകാരും ഞായറാഴ്ച തന്നെ മംഗളൂരിൽ എത്തി വിവിധ സ്ഥലങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും അർജുനെ കണ്ടെത്താനായില്ല. ഇതിനിടെയാണ് തിങ്കളാഴ്ച ഉച്ചയോടെ മറവൂരിലെ ലോഡ്ജിൽ അർജുനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. വിവരമറിഞ്ഞ് ബജ്‌പെ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. 

സഹോദരിക്ക് പിന്നാലെ സഹോദരനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കുടുംബത്തെയും നാട്ടുകാരെയും കടുത്ത ദുഃഖത്തിലാഴ്ത്തി. മരണകാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും പൊലീസ് അന്വേഷണവും പൂർത്തിയായ ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായാൽ വിദഗ്ധ സഹായം തേടുക. ടോൾ ഫ്രീ നമ്പർ: 1056, 14416

പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.

Article Summary: A 24-year-old youth from Bekal, whose sister was previously found hanging during her NEET coaching, was found dead in a lodge in Mangaluru after returning from the Gulf.

#Mangaluru #Bekal #Kasargod #KeralaPolice #UnnaturalDeath #KeralaNews #AparanaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia