city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വരന്‍ വിവാഹത്തില്‍ നിന്നും പിന്‍മാറി: വധു ഗുളിക കഴിച്ച് ജീവനൊടുക്കി

വരന്‍ വിവാഹത്തില്‍ നിന്നും പിന്‍മാറി: വധു ഗുളിക കഴിച്ച് ജീവനൊടുക്കി
Fathima
കുമ്പള: വരന്‍ വിവാഹത്തില്‍ പിന്‍മാറിയതില്‍ മനംനൊന്ത് വധു അമിതമായി പാരസെറ്റമോള്‍ ഗുളിക കഴിച്ച് മരിച്ചു. ബംബ്രാണയിലെ മൂസ-സുഹ്‌റ ദമ്പതികളുടെ മകളും, ഉപ്പള നയാബസാര്‍ എ.ജെ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍   അധ്യാപികയുമായിരുന്ന ഫാത്തിമ(21)ആണ് മംഗലാപുരം   ഇന്ദിരാ ആശുപത്രി യില്‍വെച്ച് തിങ്കളാഴ്ച വൈകിട്ടോടെ മരിച്ചത്. ഡിസംബര്‍ 22നാണ് ഫാത്തിമ അമിതമായി ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആദ്യം കാസര്‍കോട്ടെ   സ്വകാര്യാശുപത്രിയിലും  പിന്നീട് മംഗലാപുരം ഇന്ദിരാശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം മംഗലാപുരം വെന്‍ലോക്ക് ആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ട്.
 ഒരുമാസം മുമ്പ് ഉപ്പളയിലെ യുവാവുമായി ഫാത്തിമയുടെ വിവാഹനിശ്ചയം നടന്നിരുന്നു. വിവാഹസമയത്ത് ഫാത്തിമയ്ക്ക് സ്വര്‍ണ്ണമാലയും അണിയിച്ചിരുന്നു. ഒരാഴ്ച മുമ്പ് വരന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറുന്നതായി അറിയിച്ചതിനെ തുടര്‍ന്ന് മാനസികമായി തകര്‍ന്ന ഫാത്തിമ അമിതമായി പാരസെറ്റമോള്‍ ഗുളിക കഴിക്കുകയായിരുന്നു. വിവാഹനിശ്ചയത്തിനു ശേഷം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപക ജോലി ഒരു മാസം ഫാത്തിമ ഉപേക്ഷിച്ചിരുന്നു. കുമ്പള പോലീസ് ഇന്‍ക്വസ്റ്റിനായി മംഗലാപുരത്തേക്ക് പോയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഉച്ചതിരിഞ്ഞ് മൃതദേഹം ഖബറടക്കും. ഏക സഹോദരന്‍ ജിസ് മുഹമ്മദ്.

Keywords: Kumbala, kasaragod, suicide, Obituary, Teacher, വരന്‍, വധു, കുമ്പള, ജീവനൊടുക്കി

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia