താമസം മാറിയതോടെ ബാല്യകാലസഖി കൂടിയായ പ്രതിശ്രുത വധുവിന്റെ മനസും മാറി; വിവാഹം നടക്കില്ലെന്നറിഞ്ഞ യുവാവ് വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍
Nov 23, 2017, 19:48 IST
ബദിയടുക്ക: (www.kasargodvartha.com 23.11.2017) ബാല്യകാലസഖി കൂടിയായ പ്രതിശ്രുത വധു നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് പിന്മാറിയതിന് പിറകെ യുവാവിനെ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബദിയടുക്ക വിദ്യാഗിരിക്ക് സമീപം പീലിത്തടുക്കയിലെ ചെനിയപ്പ- ശശികല ദമ്പതികളുടെ മകന്‍ ലോകേഷിനെ (26)യാണ് ബുധനാഴ്ച വൈകുന്നേരം അറുമണിയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
മൂന്നാഴ്ച മുമ്പാണ് ലോകേഷിന്റെയും ബാല്യകാല സുഹൃത്തായ യുവതിയുടെയും വിവാഹം നിശ്ചയിച്ചത്. 2018 ആഗസ്റ്റില്‍ വിവാഹചടങ്ങ് നടത്താനാണ് നിശ്ചയിച്ചിരുന്നത്. ലോകേഷിന്റെ വീടിനടുത്താണ് യുവതിയും കുടുംബവും താമസിച്ചിരുന്നത്. ഈയിടെ മറ്റൊരിടത്തേക്ക് യുവതിയും കുടുംബവും താമസം മാറ്റി. തുടര്‍ന്ന് വിവാഹത്തില്‍ നിന്ന് പിന്മാറുന്നതായി പെണ്‍വീട്ടുകാര്‍ ലോകേഷിന്റെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. യുവതിയുടെ താത്പര്യക്കുറവാണ് വിവാഹത്തിന് തടസമായത്.
ചെറുപ്പകാലത്ത് മണ്ണപ്പം ചുട്ടും കളിച്ചും ഇണപിരിയാത്ത കൂട്ടുകാരായി കഴിഞ്ഞ കാലം പോലും വിസ്മരിച്ച് യുവതി ഇങ്ങനെയൊരു തീരുമാനമെടുത്തത് ലോകേഷിന് താങ്ങാനാകാത്ത ആഘാതമായി. ഇതില്‍ മനംനൊന്ത് ലോകേഷ് ജീവനൊടുക്കിയതാകാമെന്നാണ് പോലീസ് നിഗമനം. പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Badiyadukka, Hanged, Death, Obituary, Bride pulled out from Marriage; Youth found dead hanged