പ്രതിശ്രുത വധുവായ കോളേജ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചനിലയില്‍
Mar 4, 2012, 12:05 IST
നീലേശ്വരം: പ്രതിശ്രുത വധുവായ കോളേജ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. നീലേശ്വരം തീര്ത്ഥന്കരയിലെ കുഞ്ഞിക്കണ്ണന്റെ മകളും, പടന്നാക്കാട് നെഹ്റു കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിനിയുമായ കെ.ചിത്രയെ(18)യാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ വീടിനോട് ചേര്‍ന്നുള്ള വിറക് പുരയിലാണ് ചിത്രയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ചൂരിദാറിന്റെ ഷാളിലാണ് ചിത്രയെ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ ഉടന്‍തന്നെ ഷാള്‍ അറുത്ത് ചിത്രയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
നീലേശ്വരം കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിന് സമീപത്തെ ഒരു ഡ്രൈവറുമായി ചിത്രയുടെ വിവാഹം ഉറപ്പിച്ചിരുന്നു. എപ്രില്‍ മാസത്തിലാണ് കല്യാണം നടത്താന്‍ തീരുമാനിച്ചിരുന്നത്. വിവാഹചിലവുകള്ക്കായി പിതാവ് താമസിക്കുന്ന വീടും സ്ഥലവും വില്‍പ്പന നടത്തുകയും മറ്റൊരു ചെറിയ വീട് വിലയ്ക്കെടുക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ചിത്ര തൂങ്ങിമരിച്ചത്. മരണകാരണം വ്യക്തമല്ല. ഒരു സഹോദരിയും ഒരു സഹോദരനും ഉണ്ട്.
Keywords: suicide, Student, Obituary, Nileshwaram, Kasaragod