 |
Revathi |
കാസര്‍കോട്: നവവധുവിനെ ദുരൂഹസാഹചര്യത്തില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരണത്തില്‍ സഹോദരി സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പോലീസ് മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ്
ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബദിയടുക്ക പണാജെ വാണിമേലിലെ പരേതരായ കൃഷ്ണ നായിക്-പത്മാവതി ദമ്പതികളുടെ മകള്‍ രേവതി(25)ആണ് മരിച്ചത്. മംഗലാപുരത്തെ ഐസ്ക്രീം കമ്പനിയില്‍ ജോലി ചെയ്യുന്ന നാരായണനാണ് ഭര്‍ത്താവ്. എട്ടുമാസം മുമ്പാണ് രേവതിയും നാരായണനും തമ്മിലുള്ള വിവാഹം നടന്നത്. ബുധനാഴ്ച രാത്രി 9 മണിക്ക് വീട്ടുപറമ്പിലെ കിണറ്റില്‍ വെള്ളം കോരാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് രേവതി പോയതെന്ന് ഭര്‍ത്താവ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. രേവതിയെ കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാരെയും ഫയര്‍ഫോഴ്സിനെയും വിവരമറിയിച്ച് രാത്രി 10 മണിയോടെയാണ് മൃതദേഹം കിണറില്‍ നിന്ന് പുറത്തെടുത്തത്. മരണത്തില്‍ സംശയം പ്രകടിപ്പിച്ച് രേവതിയുടെ സഹോദരി ഉപ്പിനങ്ങാടിയിലെ യശോദ ബദിയടുക്ക പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. മരിച്ച രേവതിയ്ക്ക് യശോദയെ കൂടാതെ പ്രേമയെന്ന സഹോദരിയുമുണ്ട്.
Keywords: Obituary, kasaragod, Badiyadukka, നവവധു, കാസര്‍കോട്,