കാണാതായ യുവാവ് കുളത്തില്‍ മരിച്ച നിലയില്‍
Jan 20, 2012, 15:44 IST
മഞ്ചേശ്വരം: കാണാതായ യുവാവിന്റെ മൃതദേഹം കുളത്തില്‍ കണ്ടെത്തി. കൊടലുമുഗറു, പജ്വയിലെ ശിവപ്പ ഷെട്ടിയുടെ മകന് സന്തോഷ്(22)ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് ഇയാളെ കാണാതായത്. തിരച്ചില്‍ നടത്തിവരുന്നതിനിടയില്‍ വെള്ളിയാഴ്ച രാവിലെ വീട്ടില്‍ നിന്ന് അരകിലോ മീറ്റര്‍ ദൂരമുള്ള ഒരു കുളത്തിലാണ് ജഡം കാണപ്പെട്ടത്. അടക്ക പൊളിക്കല്‍ തൊഴിലാളിയാണ് സന്തോഷ്.
മാതാവ്: വസന്തി. സഹോദരങ്ങള്‍: സതീഷ്, ഉശ.
മാതാവ്: വസന്തി. സഹോദരങ്ങള്‍: സതീഷ്, ഉശ.
Keywords: Kasaragod, Manjeshwaram, Obituary, Youth, Deadbody