 |
Sharada |
കാസര്‍കോട്: ചെമ്പരിക്ക സ്വദേശിയായ ഗള്‍ഫുകാരന്റെയും ചെര്‍ക്കള സ്വദേശിനിയായ യുവതിയുടെയും മൃതദേഹങ്ങള്‍ കര്‍ണാടകയിലെ തീര്‍ത്ഥാടന കേന്ദ്രമായ ധര്‍മ്മസ്ഥലയ്ക്ക സമീപം ബെല്‍ത്തങ്ങാടിയിലെ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്പരിക്ക മാണിയിലെ പരേതനായ ചാള അമ്പാടിയുടെ മകന്‍ ബാലകൃഷ്ണന്‍(45), ബന്ധുവായ യുവതി ചെര്‍ക്കള വെള്ളികുണ്ടംപാറയിലെ അപ്പയുടെ മകള്‍ ശാരദയുടെയും മൃതദേഹങ്ങളാണ് ചൊവ്വാഴ്ച രാവിലെ കണ്ടെത്തിയത്. ബാലകൃഷ്ണന്‍ മൂന്നുമാസം മുമ്പാണ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. ബാലകൃഷ്ണന്റെ ഭാര്യ ആറു വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ഇയാള്‍ക്ക് 14ഉം ആറും വയസുള്ള രണ്ട് ആണ്‍മക്കളുണ്ട്. ശാരദയ്ക്ക് ഉദുമ പടിഞ്ഞാര്‍ സ്വദേശിയായ ഭര്‍ത്താവും നാലുവയസുളള മകനുമുണ്ട്. മൂന്നുദിവസം മുമ്പാണ് ഇവര്‍ മക്കളെയും കൂട്ടി വീട്ടില്‍ നിന്നും പുറപ്പെട്ടത്. ബാലകൃഷ്ണന്റെ മരണപ്പെട്ട ഭാര്യയുടെ സഹോദരന്റെ ഭാര്യയാണ് ശാരദ. നാരായണിയാണ് ബാലകൃഷ്ണന്റെ മാതാവ്. കോരന്‍, ചന്ദ്രന്‍ സരസ്വതി, ഗീത, ശശികല, പുഷ്്പ എന്നിവര്‍ സഹോദരങ്ങളാണ്.
Keywords: Kasaragod, suicide, Lodge, Obituary