city-gold-ad-for-blogger

ഉപ്പളയിൽ ബിജെപി പ്രവർത്തകനെ വീട്ടുപറമ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Representational image of a pond and rescue efforts in Uppala
Photo: Special Arrangement

● തിങ്കളാഴ്ച രാവിലെ മുതൽ കാണാതായ ഇദ്ദേഹത്തിനായി ബന്ധുക്കൾ തിരച്ചിൽ നടത്തിയിരുന്നു
● കുളത്തിന് സമീപം ഷർട്ട് കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്
● മോട്ടോറിൻ്റെ ഫുട് വാൽവ് നന്നാക്കുന്നതിനിടെ കാൽതെറ്റി വീണതാണെന്ന് പ്രാഥമിക നിഗമനം
● മംഗൽപാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ഉപ്പള: (KasargodVartha) ഉപ്പള മുളിഞ്ച–കൊണ്ടയൂരിലെ ബിജെപി പ്രവർത്തകനെ വീട്ടുപറമ്പിലെ കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സോമരാജ ഷെട്ടിയുടെ മകൻ സന്ദീപ് ഷെട്ടി (44) ആണ് മരിച്ചത്. തിങ്കളാഴ്ച (ഓഗസ്റ്റ് 3) രാവിലെ വീട്ടിൽ നിന്ന് പുറത്തുപോയ സന്ദീപിനെ വൈകുന്നേരമായിട്ടും കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ തിരച്ചിൽ ആരംഭിച്ചിരുന്നു.

ഇതിനിടെയാണ് കുളത്തിന് സമീപം സന്ദീപ് ഷെട്ടിയുടെ ഷർട്ട് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടുപറമ്പിലെ കുളത്തിൽ സന്ദീപിനെ മുങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെ പുറത്തെടുത്ത് മംഗൽപാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

പൊലീസിൻ്റെ പ്രാഥമിക നിഗമനം

സന്ദീപ് ഷെട്ടിയുടെ വീട്ടിലേക്ക് വെള്ളമെടുക്കുന്നതിനുള്ള മോട്ടോർ സ്ഥാപിച്ചിട്ടുള്ളത് ഇതേ കുളത്തിലാണ്. മോട്ടോറിൻ്റെ ഫുട് വാൽവിന് ചെറിയ തകരാർ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. ഈ തകരാർ പരിഹരിക്കുന്നതിനുള്ള ശ്രമത്തിനിടയിൽ കുളത്തിലേക്ക് കാൽതെറ്റി വീഴുകയായിരുന്നുവെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

സംസ്കാരം ചൊവ്വാഴ്ച

മൃതദേഹം നിലവിൽ മംഗൽപാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ചൊവ്വാഴ്ച (ഓഗസ്റ്റ് 4) ഉച്ചയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. നളിനിയാണ് സന്ദീപിൻ്റെ മാതാവ്. സന്ദേശ് ഷെട്ടി, സമ്പത്ത് ഷെട്ടി എന്നിവർ സഹോദരങ്ങളാണ്.

സോഡാ ഫാക്ടറിയിലെ ജോലിക്കാരനായ സന്ദീപ് ഷെട്ടി (അണ്ണു) സാമൂഹിക-രാഷ്ട്രീയ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. ബിജെപിയുടെ 81-ാം ബൂത്തിലെ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം വിവിധ സാമൂഹിക, സാംസ്കാരിക സംഘടനകളുടെ പ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു. സന്ദീപ് ഷെട്ടിയുടെ നിര്യാണത്തിൽ ബിജെപി പ്രവർത്തകരും പ്രദേശവാസികളും അനുശോചനം രേഖപ്പെടുത്തി.

പ്രാദേശിക വാർത്തകളും പൊലീസ് അറിയിപ്പുകളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.

Article Summary: BJP worker Sandeep Shetty found dead in a pond near his house in Uppala.

#UppalaNews #KasaragodNews #KeralaPolice #BJPWorker #Manjeshwar #LocalNews #AparnaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia