അച്ഛന്‍ മരിച്ച് 17-ാം നാള്‍ ബി ജെ പി പ്രവര്‍ത്തകനായ മകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Sep 4, 2019, 11:17 IST
കാസര്‍കോട്: (www.kasargodvartha.com 04.09.2019) അച്ഛന്‍ മരിച്ച് 17-ാം നാള്‍ ബി ജെ പി പ്രവര്‍ത്തകനായ മകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിക്കുന്ന് ബീച്ച് റോഡിലെ അച്ചപ്പ കോമ്പൗണ്ടില്‍ തുക്രാം ഭണ്ഡാരി- വീണ ദമ്പതികളുടെ മകന്‍ പ്രശാന്തിനെ (38)യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 17 ദിവസം മുമ്പ് തുക്രാം ഭണ്ഡാരി മരണപ്പെട്ടിരുന്നു. കറന്തക്കാട്ടെ ബി എം എസ് ഓഫീസിന് സമീപം ശിവാനി ഡെക്കറേഷന്‍സ് കട നടത്തിവരികയായിരുന്നു പ്രശാന്ത്. കടമെടുത്താണ് പ്രശാന്ത് കട തുടങ്ങിയത്. കട നഷ്ടത്തിലായതോടെ കടബാധ്യതയുണ്ടായി. തുടര്‍ന്ന് ബാങ്ക് റോഡില്‍ നന്ദിനി ഹോട്ടലും നടത്തിവരികയായിരുന്നു.
കടബാധ്യതയെ തുടര്‍ന്ന് മനോവിഷമത്തിലിരിക്കെയാണ് പിതാവ് ഇവരെ വിട്ടുപോയത്. ഇതോടെ പ്രശാന്ത് തീര്‍ത്തും മാനസിക പ്രയാസത്തിലായിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ടോടെ ഹോട്ടലില്‍ നിന്നും ഇപ്പോള്‍ വരാമെന്ന് പറഞ്ഞുപോയ പ്രശാന്ത് തിരിച്ചുവരാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചുചെന്നപ്പോഴാണ് ഡെക്കറേഷന്‍ കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അവിവാഹിതനാണ് പ്രശാന്ത്. സഹോദരന്‍ സന്ദീപ് 10 വര്‍ഷം മുമ്പ് കൊല്ലപ്പെട്ടിരുന്നു. ഇതിനു ശേഷം പ്രശാന്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. ഏക സഹോദരി സ്വപ്‌ന ഭര്‍ത്താവ് ഒഴിവാക്കിയതിനെ തുടര്‍ന്ന് സ്വന്തം വീട്ടിലാണ്. തുക്രാമിന്റെ മരണത്തിന്റെ ദു:ഖത്തില്‍ നിന്നും കരകയറുന്നതിന് മുമ്പുള്ള പ്രശാന്തിന്റെ മരണം കുടുംബത്തെ തളര്‍ത്തിയിരിക്കുകയാണ്. മാതാവും സഹോദരിയും ആരോരുമില്ലാതെ ദുരിതത്തിലായിരിക്കുകയാണിപ്പോള്‍.
പ്രശാന്തിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Hanged, Death, Obituary, BJP, Nellikunnu, father, BJP worker found dead hanged
< !- START disable copy paste -->