കാസര്‍കോട് നഗരസഭയിലെ ബി ജെ പി വനിതാ കൗണ്‍സിലര്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു
Mar 5, 2017, 11:18 IST
കാസര്‍കോട്: (www.kasargodvartha.com 05/03/2017) കാസര്‍കോട് നഗരസഭയിലെ 36-ാം കടപ്പുറം സൗത്ത് വാര്‍ഡിലെ ബി ജെ പി കൗണ്‍സിലര്‍ കെ പ്രേമ (41) അസുഖത്തെ തുടര്‍ന്ന് മരിച്ചു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു അന്ത്യം.
15 വര്‍ഷത്തോളമായി ശരീരത്തിന്റെ പ്രതിരോധശേഷി നശിക്കുന്ന അസുഖത്തിന് ചികിത്സയിലായിരുന്നു പ്രേമ. മൂന്ന് ദിവസം മുമ്പ് ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നില ഗുരുതരമായതിനാല്‍ മംഗൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മരണ വിവരമറിഞ്ഞ് നഗരസഭാ പ്രതിപക്ഷ നേതാവ് പി രമേശിന്റെ നേതൃത്വത്തില്‍ ബി ജെ പി നേതാക്കളും കൗണ്‍സിലര്‍മാരും ആശുപത്രിയിലെത്തിയിരുന്നു. ഞായറാഴ്ച രാവിലെ പൊതുദര്‍ശനത്തിന് വെച്ച ശേഷം സംസ്‌ക്കരിക്കും. രണ്ട് മക്കളുണ്ട്. അസുഖ വിവരമറിഞ്ഞ് ഗള്‍ഫില്‍ ജോലി ചെയ്യുന്ന മകന്‍ നാട്ടിലെത്തിയിരുന്നു.
കോണ്‍ഗ്രസിന്റെ കയ്യിലായിരുന്ന കടപ്പുറം വാര്‍ഡില്‍ വിജയിച്ചു കൊണ്ടായിരുന്നു പ്രേമ കാസര്‍കോട് നഗരസഭയിലെത്തിയത്. രാഷ്ട്രീയത്തിനതീതമായ പ്രവര്‍ത്തനമായിരുന്നു പ്രേമ വാര്‍ഡില്‍ നടത്തിവന്നിരുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : BJP, kasaragod, Death, Obituary, Treatment, Hospital, K Prema.