city-gold-ad-for-blogger

അടിയന്തരാവസ്ഥ പോരാളിയും ബിജെപി കാസര്‍കോട് ജില്ലാ സെക്രട്ടറിയുമായ പുല്ലൂര്‍ കുഞ്ഞിരാമന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്‌: (www.kasargodvartha.com 08/02/2017) ബിജെപിയുടെ മുതിര്‍ന്ന നേതാവും ജില്ലാ സെക്രട്ടറിയുമായ പുല്ലൂര്‍ കുഞ്ഞിരാമന്‍(72)അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ബുധനാഴ്ച ഉച്ചയോടെ മംഗളൂരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

നിലവില്‍ ബിജെപിയുടെ ജില്ലാ സെക്രട്ടറി, മുന്‍കാലങ്ങളില്‍ ഉദുമ നിയോജക മണ്ഡലം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡണ്ട്, കര്‍ഷക മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട്, പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, ബോര്‍ഡ് മെമ്പര്‍ എന്നീ ചുമതലകള്‍ വഹിച്ചിരുന്നു.

അടിയന്തരാവസ്ഥ പോരാളിയും ബിജെപി കാസര്‍കോട് ജില്ലാ സെക്രട്ടറിയുമായ പുല്ലൂര്‍ കുഞ്ഞിരാമന്‍ അന്തരിച്ചു

ജനസംഘം കാലഘട്ടം മുതല്‍ പാര്‍ട്ടി ചുമതലകള്‍ വഹിച്ചിരുന്നു. നിരവധി സാമുഹിക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് മാവുങ്കലില്‍ പൊതു ദര്‍ശനത്തിനു വെക്കും. 11 മണിയോടെ വീട്ടു വളപ്പില്‍ സംസ്‌കരിക്കും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Kasaragod, BJP, Obituary, Secretary, Hospital, President, Kanhangad, Boar Member, Agriculture, Party, BJP leader Pullur Kunhiraman passes away.


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia