city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബന്തി­യോ­ട് ബൈ­ക്ക് മിനി­ലോ­റി­യി­ലിടി­ച്ച് യു­വാ­വ് മ­രി­ച്ചു

ബന്തി­യോ­ട് ബൈ­ക്ക് മിനി­ലോ­റി­യി­ലിടി­ച്ച് യു­വാ­വ് മ­രി­ച്ചു
കുമ്പള: ബൈ­ക്ക് നി­യ­ന്ത്ര­ണം വി­ട്ട് മിനി­ലോ­റി­യി­ലിടി­ച്ച് യു­വാ­വ് മ­രിച്ചു. ബന്തി­യോ­ട് അ­ടുക്ക­ത്തെ മു­ഹ­മ്മദ്- ആ­ത്തി­ക്ക ദ­മ്പ­തി­ക­ളു­ടെ മ­കന്‍ മു­ഹമ്മദ് ഹനീ­സ്(18) ആ­ണ് മ­രി­ച്ചത്. തി­ങ്ക­ളാഴ്ച വൈ­കി­ട്ട് അ­ഞ്ച് മണി­യോ­ടെ അ­ടു­ക്ക­ത്ത് നിന്നും ബന്തി­യോ­ടേ­ക്ക് ബൈ­ക്കി­ല്‍ വ­രി­ക­യാ­യി­രു­ന്നു ഹനീ­സ്. ഇ­തി­നി­ട­യില്‍ ബന്തി­യോ­ട് നിന്നും അ­ടു­ക്ക­ത്തേ­ക്ക് പോ­കു­ക­യാ­യി­രു­ന്ന മി­നി­ലോ­റി­യി­ലേ­ക്ക് ബൈ­ക്ക് നി­യ­ന്ത്ര­ണം വി­ട്ട് നി­ര­ങ്ങി­വ­ന്ന് ഇ­ടി­ക്കു­ക­യാ­യി­രു­ന്നു­വെ­ന്ന് കു­മ്പള പോ­ലീ­സ് പ­റ­ഞ്ഞു.

ഗു­രു­ത­ര­മാ­യി പ­രി­ക്കേ­റ്റ ഹനീ­സി­നെ ഉട­ന്‍ ത­ന്നെ നാ­ട്ടു­കാര്‍ മം­ഗ­ലാ­പു­രം യൂ­നി­റ്റി ആ­ശു­പ­ത്രി­യി­ലെ­ത്തി­ച്ചെ­ങ്കിലും അ­പ്പോ­ഴേക്കും മ­രി­ച്ചി­രുന്നു. മൃ­ത­ദേ­ഹം മം­ഗല്‍­പാ­ടി ആ­ശു­പത്രി മോര്‍­ച്ച­റ­ി­യിലേ­ക്ക് മാറ്റി. സു­ഹൃ­ത്തി­ന്റെ ബൈ­ക്കു­വാ­ങ്ങി­യാ­ണ് ഹനീ­­സ് ബന്തി­യോ­ട്ടേ­ക്ക് വ­ന്നത്.

സ­ഹോ­ദ­രങ്ങള്‍: ന­സീ­മ, സി­ദ്ദീഖ്, സുഹ­റ, അ­ഷൂറ.

Keywords: Kerala, Kasaragod, Kumbala, Bandiyod, Bike, Lorry, Accident, Malayalam News, Kerala Vartha, Ramees, Police, Mangalore, Hospital, Charamam, Obituary.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia