ബൈക്ക് യാത്രക്കാരനായ യുവാവ് ടെമ്പോ ഇടിച്ച് മരിച്ചു
Dec 11, 2012, 17:30 IST
ഷാര്‍ജയില്‍ എ.സി മെക്കാനിക്കായി ജോലിചെയ്തുവരികയായിരുന്നു മണികണ്ഠന്‍. ആറുമാസം മുമ്പ് സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് നാട്ടില്‍ വന്നത്. ഈ മാസം 20 ന് തിരിച്ചുപോകാനിരിക്കുകയായിരുന്നു.
കാസര്‍കോട്ട് ബൈക്കിന്റെ ഇന്‍ഷുറന്‍സ് തുക അടച്ചു തിരിച്ചുപോകുമ്പോള്‍ എതിര്‍ഭാഗത്തുനിന്നു വന്ന ടെമ്പോ ഇടിച്ചാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ മണികണ്ഠനെ ഓടിക്കൂടിയവര്‍ ഉടന്‍ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലെത്തിക്കുകയും പ്രഥമ ശുശ്രൂഷയ്ക്കുശേഷം മംഗലാപുരം യൂണിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
അവിടെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ മണികണ്ഠന്‍ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് മരിച്ചത്. മൃതദേഹം മുണ്ടക്കൈയ്യില്‍ കൊണ്ടുവന്ന് സംസ്‌ക്കരിക്കും. പാടി തോളാര്‍മ്പിലെ രാമറാവുവിന്റെയും മുണ്ടക്കയ്യിലെ ബാലാമണിയുടെയും മകനാണ് മണികണ്ഠന്‍.
മുണ്ടക്കൈയില്‍ മുത്തശ്ശിയുടെ വീട്ടില്‍ താമസിച്ചാണ് മണികണ്ഠന്‍ പഠിച്ചതും വളര്‍ന്നതും. കരിച്ചേരിയിലെ നാരായണന്റെ ഭാര്യ അജിത കുമാരി, മല്ലത്തെ മണികണ്ഠന്റെ ഭാര്യ രേഖാമണി എന്നിവര്‍ സഹോദരിമാരാണ്.
Keywords: Bike-Accident, Obituary, Injured, Hospital, Cherkala, Chengala, Marriage, Insurance, Kasaragod, Malayalam News, Kerala Vartha, Manikandan, Bike rider killed in accident.