city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പൂച്ചക്കാട്ട് ട്രാന്‍സ്‌പോര്‍ട്ട് ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

പൂച്ചക്കാട്ട് ട്രാന്‍സ്‌പോര്‍ട്ട് ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു
ബേക്കല്‍: പൂച്ചക്കാട് പള്ളിക്കടുത്ത് കെ.എസ്.ആര്‍.ടി.സി. ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഞാ­റാഴ്­ച ഉ­ച്ച­യ്­ക്ക് രണ്ട­ര­യോ­ടെ­യാ­ണ് അ­പ­കടം. കാഞ്ഞങ്ങാട് മുട്ടുന്തലയിലെ മൊയ്‌നു­ദ്ദീന്‍-ആഇശ ദമ്പതികളുടെ മകന്‍ ജൗഹര്‍(19) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് മുട്ടുന്തലയിലെ സുബൈദയുടെ മകന്‍ ഹാരിസിനെ(20) മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പി­ച്ചു.

കോട്ടിക്കുളത്ത് കല്യാണചടങ്ങില്‍ സംബന്ധിച്ച് കാഞ്ഞങ്ങാട്ടേക്ക് മടങ്ങുന്നതിനിടയില്‍ കാസര്‍കോട് ഭാഗത്തേക്ക് പോകുകയായിരുന്ന മലബാര്‍ ബസ് ബൈക്കിലിടിക്കുകയായിരുന്നു. ജൗഹര്‍ അപകട സ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു.

പൂച്ചക്കാട്ട് ട്രാന്‍സ്‌പോര്‍ട്ട് ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു
ബാം­ഗ്ലൂ­രില്‍ സൂ­പ്പര്‍­മാര്‍­ക്ക­റ്റില്‍­ സെ­യില്‍­മാ­നാ­യി­രു­ന്ന ജൗ­ഹര്‍­ മൂ­ന്നു ദി­വ­സം­മു­മ്പാ­ണ് നാ­ട്ടി­ലെ­ത്തി­യ­ത്. മ­യ്യ­ത്ത്­ കാ­ഞ്ഞ­ങ്ങാ­ട്ടെ മന്‍­സൂര്‍ ആ­ശു­പ­ത്രി മോര്‍­ച്ച­റി­യി­ലേ­ക്ക് മാ­റ്റി. ബേക്കല്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി. ഗള്‍­ഫി­ലു­ള്ള പി­താ­വ് അ­പ­ക­ട വി­വ­ര­മ­റി­ഞ്ഞ് നാ­ട്ടി­ലേ­ക്ക് തി­രി­ച്ചി­ട്ടു­ണ്ട്.
സഹോദരങ്ങള്‍: ജമാല്‍, ജംഷാദ്, ജഫ്രീന


Keywords : Poochakadu, Bike-Accident, Death, K.S.R.T.C-Bus, Police, Jauhar, Mangalore, Hospital, Harris, Kanhagad, Bekal, Kerala, Malayalam News.  

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia