city-gold-ad-for-blogger

മഞ്ചേശ്വരത്ത് മീന്‍ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

മഞ്ചേശ്വരം: (www.kasargodvartha.com 19.12.2014) മഞ്ചേശ്വരത്ത് മീന്‍ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. മച്ചിലംപാറയിലെ സുരേഷാ (28)ണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 9.45 മണിയോടെ മഞ്ചേശ്വരം ടൗണിലാണ് അപകടം.

മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന മീന്‍ലോറി എതിരെ വന്ന ബൈക്കിലിടിക്കുകയായിരുന്നു. യുവാവ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം മംഗല്‍പാടി മോര്‍ച്ചറിയിലേക്ക് മാറ്റി. 

വിവരമറിഞ്ഞ് മഞ്ചേശ്വരം എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. അപകടത്തെ തുടര്‍ന്ന് ഏറെ നേരം ദേശീയ പാത വഴിയുള്ള ഗതാഗതം മഞ്ചേശ്വരത്ത് തടസപ്പെട്ടു. മീന്‍ലോറിയുടെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. 

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

മഞ്ചേശ്വരത്ത് മീന്‍ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

Keywords : Manjeshwaram, Accident, Death, Obituary, Fish Lorry, Police, Suresh, Bike rider dies in accident. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia