ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു
Apr 16, 2015, 22:43 IST
ചെറുവത്തൂര്‍: (www.kasargodvartha.com 16/04/2015) അമിത വേഗതയിലെത്തിയ നാഷണല്‍ പെര്‍മിറ്റ് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കാഞ്ഞങ്ങാട് മൊബൈല്‍ ഷോപ്പ് നടത്തുന്ന ചെറുവത്തൂരിലെ റിയാസ് (27) ആണ് മരിച്ചത്. കടയടച്ച് വ്യാഴാഴ്ച രാത്രി 8.30 മണിയോടെ വീട്ടിലേക്ക് പോകുമ്പോള്‍ ചെറുവത്തൂര്‍ കുന്നുമ്മല്‍ പള്ളിക്ക് സമീപത്തുവെച്ച് റിയാസ് സഞ്ചരിച്ച ബൈക്കില്‍ എതിരെവന്ന ലോറി ഇടിക്കുകയായിരുന്നു.
ചെറുവത്തൂരില്‍ സിമന്റ് വ്യാപാരിയായ ലത്തീഫ് - നഫീസത്ത് ദമ്പതികളുടെ മകനാണ് റിയാസ്.
സഹോദരങ്ങള്‍: ജാബിര്‍, ഇസ്ഹാഖ്, ഷാജിത, ഷാജിറ.
ചെറുവത്തൂരില്‍ സിമന്റ് വ്യാപാരിയായ ലത്തീഫ് - നഫീസത്ത് ദമ്പതികളുടെ മകനാണ് റിയാസ്.
സഹോദരങ്ങള്‍: ജാബിര്‍, ഇസ്ഹാഖ്, ഷാജിത, ഷാജിറ.