ബോര്‍വെല്‍ ലോറിയിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രക്കാരന്‍ മരിച്ചു
Jun 12, 2015, 11:07 IST
ബദിയടുക്ക: (www.kasargodvartha.com 12/06/2015) ബോര്‍വെല്‍ ലോറിയിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കര്‍ണാടക സ്വദേശിയും ബദിയടുക്ക മുക്കൂര്‍ മജലില്‍ താമസക്കാരനുമായ സൂപ്പി (52) യാണ് മരിച്ചത്. ഇക്കഴിഞ്ഞ ജൂണ്‍ ഒമ്പതിന് വൈകുന്നേരം 5.30 മണിയോടെ ബദിയടുക്ക മാവിനക്കട്ടയില്‍വെച്ച് സൂപ്പി സഞ്ചരിച്ച ബൈക്കില്‍ ബോര്‍വെല്‍ യന്ത്രം ഘടിപ്പിച്ച ലോറിയിടിച്ചാണ് ഗുരുതരമായി പരിക്കേറ്റത്.
ഇയാളെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. അപകടം വരുത്തിയ ലോറി ഡ്രൈവര്‍ക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു. പോലീസ് ഇന്‍ക്വസ്റ്റിനായി മംഗളൂരുവിലേക്ക് പോയിട്ടുണ്ട്. സൂപ്പി മുക്കൂര്‍ മജലിലാണ് വിവാഹം കഴിച്ച് താമസിക്കുന്നത്.
ഭാര്യ: സുഹറ. മക്കള്‍: നൗഷാദ്, റിഷാദ്.