city-gold-ad-for-blogger

പയ്യന്നൂര്‍ എടാട്ട് അഞ്ചു പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ ഞെട്ടല്‍ മാറുംമുമ്പെ വീണ്ടും അപകടം; ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരണപ്പെട്ടു

പയ്യന്നൂര്‍: (www.kasargodvartha.com 20.10.2018) പയ്യന്നൂര്‍ കോളേജിന് സമീപം  എടാട്ട് ഹൈവേയില്‍ വീണ്ടും വാഹനാപകടം. വെള്ളിയാഴ്ച വൈകിട്ട് അപകടമേഖലയായ ദേശീയ പാതയില്‍ എടാട്ട് റേഷന്‍ കടയ്ക്ക് സമീപം സോണാ എന്ന സ്വകര്യ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ ഓലയമ്പാടിയിലെ പിവി ഷിനിലാണ് മരണപ്പെട്ടത്.
പയ്യന്നൂര്‍ എടാട്ട് അഞ്ചു പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ ഞെട്ടല്‍ മാറുംമുമ്പെ വീണ്ടും അപകടം; ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരണപ്പെട്ടു

ഇതേ സ്ഥലത്ത് കഴിഞ്ഞ ദിവസം ടാങ്കര്‍ ലോറിയില്‍ കാറിടിച്ച് അഞ്ച്പേര്‍ മരണപ്പെട്ടിരുന്നു. അപകടം നിയന്ത്രിക്കാന്‍ അധികൃതര്‍ നടപടിയെടുക്കുന്നിലെന്ന് ആക്ഷേപം ഉണ്ട്. അപകടം പതിവായ ഇവിടെ പ്രവര്‍ത്തിക്കുന്ന ബാറിനെതിരെയും നാട്ടുകാര്‍ക്ക് പരാതിയുണ്ട്. ഇവിടെ നിന്നും മദ്യപിച്ച് വാഹനങ്ങളില്‍ വരുന്നവര്‍ അപകടത്തിന് കാരണമാകുന്നതായും ആക്ഷേപമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Payyannur, Accident, Kasaragod, Death, Obituary, Kerala, News, Bike rider died in Accident

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia