ദേശീയപാതയിലെ കുഴിയില്‍ വീണ് ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് പരിക്ക്
Jul 13, 2018, 23:58 IST
കുമ്പള: (www.kasargodvartha.com 13.07.2018) ദേശീയപാതയിലെ കുഴിയില്‍ വീണ് ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. അപകടത്തില്‍ സുഹൃത്തിന് പരിക്കേറ്റു. ഉപ്പള ടൗണിന് സമീപം വെള്ളിയാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. കര്‍ണാടക ആവേരി സ്വദേശി വിരുബാഷപ്പ (45)യാണ് മരിച്ചത്.
വിരുബാഷപ്പയും സുഹൃത്തും സഞ്ചരിച്ച ബൈക്ക് കുഴിയില്‍ വീണ് മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ വിരുബാഷപ്പ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. പരിക്കേറ്റ സുഹൃത്തിനെ ഓടിക്കൂടിയവരാണ് ഉപ്പള ഹെല്‍ത്ത് സെന്ററില്‍ പ്രവേശിച്ചത്. ഉപ്പള ടൗണില്‍ കൂലിപ്പണി നടത്തിവരികയായിരുന്നു ഇരുവരും. ഉപ്പള ഗേറ്റിന് സമീപത്തെ താമസസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. കാസര്‍കോട്- മംഗളൂരു ദേശീയപാതയില്‍ മിക്കയിടങ്ങളിലും റോഡ് തകര്‍ന്ന് തരിപ്പണമായിക്കിടക്കുകയാണ്. ഇതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. കുഴിയില്‍ വീണ് അപകടമുണ്ടാകുന്നത് നിത്യസംഭവമായി മാറിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kumbala, Bike-Accident, Death, Obituary, Injured, Road, Bike accident; Youth died
< !- START disable copy paste -->