ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Apr 4, 2012, 18:40 IST
![]() |
Mohammed Sherif Kundil |
കാസര്‍കോട്: ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. തെരുവത്ത് ഇസ്ലാമിയ റോഡിലെ കുണ്ടില്‍ ഹൗസില്‍ പരേതനായ ഹസൈനാര്‍-ആയിഷ ദമ്പതികളുടെ മകന് മുഹമ്മദ് ഷെരീഫാ(41)ണ് മരിച്ചത്.
അപകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രക്കാരായ മല്ലത്തെ ഹരീഷ് (40), കുണ്ടാറിലെ വിനയകുമാര്‍ (23) എന്നിവരെ ചെങ്കള ഇ കെ നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പകല്‍ 2.30 മണിയോടെ നായന്മാര്മൂല പാണലത്താണ് അപകടം.
പാണലത്ത് പുതിയതായി നിര്‍മിക്കുന്ന വീട്ടിലേക്ക് ഉച്ച ഭക്ഷണം കഴിഞ്ഞ് പോകവേ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം. റോഡില്‍ തെറിച്ച് വീണ ഷെരീഫിനെ ഉടന്‍ മംഗലാപുരം ആശുപത്രിലേക്ക് കൊണ്ടുപോയെങ്കിലും വഴി മദ്ധ്യേ മരിച്ചു.
ഭാര്യ: കുഞ്ഞിബി. മക്കള്‍: ആരിഫ് (ഖത്തര്‍), നാഫില, നെഹ്ല (ഇരുവരും വിദ്യാര്‍ഥികള്‍). സഹോരങ്ങള്‍: ഖാസീം, സത്താര്‍, മുനീര്‍, സിദ്ദീഖ്, മറിയംബി, ഷെമീമ.
Keywords: Kasaragod, Obituary, Thayalangady, Panalam, Accident