കുണിയയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ഐ.ടി.ഐ വിദ്യാര്‍ത്ഥി മരിച്ചു
Jul 22, 2014, 13:03 IST
പെരിയ: (www.kasargodvartha.com 22.07.2014) ബൈക്കും കാറും കൂട്ടിമുട്ടി ബൈക്ക് യാത്രക്കാരനായ ഐ.ടി.ഐ വിദ്യാര്‍ത്ഥി മരിച്ചു. കൂടെയുണ്ടായിരുന്ന ആള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കുണിയ ചെരുമ്പ പള്ളിക്കടുത്താണ് അപകടമുണ്ടായത്.
ആനന്ദാശ്രമം പുത്തരിക്കണ്ടത്തെ നാരായണന്റെ മകന്‍ പി.കെ നിധീഷ് (21) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹപാഠി അഖിലിനെ (21) ഗുരുതരമായി പരിക്കേറ്റ് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട് ഗവ.ഐടി.ഐ യിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും.
പോലീസ് ജീപ്പിനെ കണ്ട് നിര്‍ത്താതെ ഓടിച്ച് പോയ ബൈക്ക് ഒരു കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെ എതിര്‍ ഭാഗത്ത് നിന്ന് വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ പെട്ടവരെ പോലീസ് ജീപ്പില്‍ ആശുപത്രിയിലേക്ക് കൊണ്ടു വരാനുള്ള ശ്രമത്തെ ചൊല്ലി അപകട സ്ഥലത്ത് പോലീസും നാട്ടുകാരും തര്‍ക്കമുണ്ടാവുകയും അല്‍പസമയം റോഡ് തടസവുമുണ്ടായി.
ഒടുവില്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടു വരും വഴിയാണ് നിധീഷ് മരിച്ചത്. നിധീഷിന്റെ മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കാസര്‍കോട് ഗവ. ഐ.ടി.ഐയിലെ എ.ബി.വി.പി യൂണിറ്റ് സെക്രട്ടറിയാണ് മരിച്ച പി.കെ നിധീഷ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
ആനന്ദാശ്രമം പുത്തരിക്കണ്ടത്തെ നാരായണന്റെ മകന്‍ പി.കെ നിധീഷ് (21) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹപാഠി അഖിലിനെ (21) ഗുരുതരമായി പരിക്കേറ്റ് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട് ഗവ.ഐടി.ഐ യിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും.
പോലീസ് ജീപ്പിനെ കണ്ട് നിര്‍ത്താതെ ഓടിച്ച് പോയ ബൈക്ക് ഒരു കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെ എതിര്‍ ഭാഗത്ത് നിന്ന് വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ പെട്ടവരെ പോലീസ് ജീപ്പില്‍ ആശുപത്രിയിലേക്ക് കൊണ്ടു വരാനുള്ള ശ്രമത്തെ ചൊല്ലി അപകട സ്ഥലത്ത് പോലീസും നാട്ടുകാരും തര്‍ക്കമുണ്ടാവുകയും അല്‍പസമയം റോഡ് തടസവുമുണ്ടായി.
ഒടുവില്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടു വരും വഴിയാണ് നിധീഷ് മരിച്ചത്. നിധീഷിന്റെ മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കാസര്‍കോട് ഗവ. ഐ.ടി.ഐയിലെ എ.ബി.വി.പി യൂണിറ്റ് സെക്രട്ടറിയാണ് മരിച്ച പി.കെ നിധീഷ്.
Keywords : Bike accident claims student's life, Accident, Kasaragod, Bike, Car, Periya, Youth, Obituary, ITI Student.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067