സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു
Dec 1, 2011, 14:41 IST
മഞ്ചേശ്വരം: സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ബാംഗ്ലൂര്‍ വിജയ നഗര്‍ സ്വദേശിയും ഉപ്പള ഭഗവതി കുന്നിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ അബ്ദുല്ല ബക്കാസ്(35)ആണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെ മഞ്ചേശ്വരം പത്താം മൈലിലാണ് അപകടമുണ്ടായത്. മംഗലാപുരം ഭാഗത്തേക്ക് സ്കൂട്ടറില്‍ പോവുകയായിരുന്ന അബ്ദുല്ല റോഡിനു കുറുകെ ഓടിയ ആടിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് സ്കൂട്ടര്‍ മറിഞ്ഞത്. അറവുശാല ജീവനക്കാരനായ അബ്ദുല്ല ഏഴ് വര്‍ഷമായി ഉപ്പള ഭഗവതി നഗറിലാണ് താമസം.
ഭാര്യ: നസീമ. മക്കള്‍: നിഹാല്‍, ആയിഷത്ത് തനീഫ, അബ്ദുല്‍ സാഹിദ്. സഹോദരങ്ങള്‍: നാഫിക്, താനുദ്ധീന്, ഉമൈറ, ഹാലിയ, ആരീഫ്, സമീന, രേഷ്മ.
Keywords: kasaragod, Manjeshwaram, Bike-Accident, Obituary






