city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അപൂര്‍വ്വ രോഗത്തിന്റെ വേദനകള്‍ക്കൊടുവില്‍ മുഹമ്മദ്കുഞ്ഞി യാത്രയായി

അപൂര്‍വ്വ രോഗത്തിന്റെ വേദനകള്‍ക്കൊടുവില്‍ മുഹമ്മദ്കുഞ്ഞി യാത്രയായി
കാസര്‍കോട്: അപൂര്‍വ്വ രോഗത്തിന്റെ ദുരിതങ്ങള്‍ക്കൊടുവില്‍ യുവാവ് മരണത്തിന് കീഴടങ്ങി. ചെങ്കള ബേര്‍ക്കയിലെ സി.എച്ച്. മുഹമ്മദ്കുഞ്ഞി (53)യാണ് മരിച്ചത്. സി.ജെ.ഡി. എന്ന അപൂര്‍വ്വ രോഗം ബാധിച്ച് ആറുമാസത്തോളമായി കിടപ്പിലായിരുന്നു. പത്തു ലക്ഷത്തിലൊരാള്‍ക്ക് മാത്രം ബാധിക്കുന്ന സി.ജെ.ഡി. എന്ന രോഗമാണ് മുഹമ്മദ്കുഞ്ഞിക്ക് ബാധിച്ചത്. കേരളത്തില്‍ ഇത് രണ്ടുപേര്‍ക്ക് മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. മംഗലാപുരത്ത് അടക്കം വിവിധ ആശുപത്രികളില്‍ ചികിത്സ നടത്തി ഒടുവില്‍ തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാള്‍ ആസ്പത്രിയില്‍ നിന്നാണ് രോഗം സ്ഥിരീകരിച്ചത്. ആറുമാസം മുമ്പ് വരെ ഒരു അസുഖവുമില്ലാതിരുന്ന മുഹമ്മദ്കുഞ്ഞിക്ക് പെട്ടെന്ന് ഓര്‍മ്മശക്തിയും കേള്‍വി ശക്തിയും കാഴ്ച ശക്തിയും നഷ്ടപ്പെടുകയായിരുന്നു.
ഭാര്യ: ആമിന. മക്കള്‍: നാസര്‍ (ബിസിനസ്സ്), ജുനാസ് (ബഹ്‌റൈന്‍), ഷഹനാസ് (വിദ്യാര്‍ത്ഥി).

Keywords: Kasaragod, Chengala, Berka, Charamam, C.H Mohammed Kunhi

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia