യുവാവ് ബെംഗ്‌ളൂറില്‍ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു

● കന്യപ്പാടി സ്വദേശി ഉനൈസ് ആണ് മരിച്ചത്.
● ഒരു മാസം മുൻപാണ് ജോലിക്ക് പോയത്.
● ബെംഗളൂരുവിലെ തുണിക്കടയിലായിരുന്നു.
● മൃതദേഹം കന്യപ്പാടി ജുമാ മസ്ജിദിൽ ഖബറടക്കും.
ബദിയടുക്ക: (KasargodVartha) മലയാളി യുവാവ് ബെംഗ്‌ളൂറില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മരിച്ചു. കന്യപ്പാടിയിലെ സുക്കൂര്‍ - ഷഫിയ ദമ്പതികളുടെ ഏക മകന്‍ ഉനൈസ് (20) ആണ് മരിച്ചത്. ബെംഗ്‌ളൂറിലെ ഒരു തുണിക്കടയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഒരു മാസം മുമ്പാണ് നാട്ടില്‍നിന്ന് ജോലിസ്ഥലത്തേക്ക് പോയത്. തിങ്കളാഴ്ച പകലാണ് സംഭവം നടന്നത്.
മോര്‍ച്ചറിയിലുള്ള മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരത്തോടെ നാട്ടിലെത്തിച്ച് കന്യപ്പാടി ജുമാ മസ്ജിദ് പരിസരത്ത് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. സംനാഷ്, സാഹിന എന്നിവര്‍ ഉനൈസിന്റെ സഹോദരിമാരാണ്.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്ത് സുരക്ഷാ മുൻകരുതലുകൾ എടുക്കാം? നിങ്ങളുടെ പ്രതികരണം പങ്കുവെക്കുക.
Article Summary: A 20-year-old youth from Kanyappady, Unaise, died after falling from a building in Bengaluru.
#BengaluruTragedy #Kasaragod #ExpatDeath #BuildingFall #KeralaNews #YouthDeath