ബംഗാള്‍ സ്വദേശി കീഴൂരിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍; മൃതദേഹം പരിയാരത്തേക്ക് മാറ്റി
Jun 29, 2016, 10:50 IST
മേല്‍പറമ്പ്: (www.kasargodvartha.com 29/06/2016) ബംഗാള്‍ സ്വദേശിയെ കീഴൂരിലെ വാടകവീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗാള്‍ സ്വദേശിയായ അബ്ദുല്‍ ജലീലിനെ (20) ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് വാടകവീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. ഇന്റര്‍ലോക്ക് തൊഴിലാളിയായ അബ്ദുല്‍ ജലീല്‍ കുറച്ചുനാളായി ഈ വീട്ടില്‍ ബന്ധുക്കളോടൊപ്പം താമസിച്ചുവരികയാണ്.
ഭക്ഷണം കഴിച്ച ശേഷം ജലീല്‍ കിടപ്പുമുറിയിലേക്ക് ഉറങ്ങാന്‍ പോയതായിരുന്നു. പിന്നീടാണ് ജലീലിനെ മരിച്ച നിലയില്‍ കണ്ടത്. മരണത്തില്‍ സംശയമുയര്‍ന്നതിനെ തുടര്‍ന്ന് മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് അശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവികമരണത്തിന് ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Keywords: Kasaragod, Kerala, Kizhur, Obituary, Bengal native dies, Bengal native dies in Kizhur