ലോറിയും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു
Aug 12, 2016, 11:20 IST
കാസര്‍കോട്: (www.kasargodvartha.com 12/08/2016) വ്യാഴാഴ്ച രാവിലെ വിദ്യാനഗര്‍ ബിസി റോഡില്‍ ചരക്കു ലോറിയും കാറും കൂട്ടിയിടിച്ച് ഗുരുതരനിലയില്‍ മംഗളൂരു ഇന്‍ഡ്യാനാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരണപ്പെട്ടു. നായന്‍മാര്‍മൂല സ്‌കൈവ്യു കോമ്പൗണ്ടിലെ മറിയാസ് മുഹമ്മദലിയുടെ മകന്‍ ഫര്‍ഹാന്‍ അബ്ദുല്‍ഖാദര്‍ (19) ആണ് വെള്ളിയാഴ്ച രാവിലെ 10.30 മണിയോടെ മരിച്ചത്. ഫര്‍ഹാന്റെ മാതാവ് ഫരീദ (38) പരിക്കുകളോടെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
മംഗളൂരു നിട്ടെ കോളജില്‍ ഡിഗ്രി വിദ്യാര്‍ത്ഥിയാണ് മരണപ്പെട്ട ഫര്‍ഹാന്‍. വ്യാഴാഴ്ച രാവിലെ ആറുണിയോടെയാണ് ഫര്‍ഹാനും ഫരീദയും സഞ്ചരിച്ച കാറില്‍ മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഇടിച്ചത്. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫരീദയുടെ മാതാവിനെ കണ്ട് ഇരുവരും കാറില്‍ തിരിച്ചു പോവുകയായിരുന്നു. ഫര്‍ഹാന്‍ ആണ് കാര്‍ ഓടിച്ചിരുന്നത്. കാര്‍ ബി സി റോഡില്‍ എത്തിയപ്പോള്‍ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട ലോറി കാറില്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം തകരുകയും ഫര്‍ഹാന്‍ അകത്ത് കുടുങ്ങുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് വാഹനത്തിലെ ഭാഗങ്ങള്‍ ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് നീക്കിയ ശേഷം ഫര്‍ഹാനെ പുറത്തെടുക്കുകയാണുണ്ടായത്. തുടര്‍ന്ന് ഫര്‍ഹാനെയും ഫരീദയെയും കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ ഫര്‍ഹാനെ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സഹോദരങ്ങള്‍: അഫീദ (10-ാം ക്ലാസ് വിദ്യാര്‍ത്ഥിനി, സഅദിയ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍), അഫ്ര (രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി)

Related News:
വിദ്യാനഗറില്‍ ലോറിയും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് ഗുരുതരം
Keywords: Accident, Obituary, Kasaragod, Vidya Nagar, Naimaramoola, Kerala, BC Road Accident: Student dies