city-gold-ad-for-blogger

പ്രമുഖ മതപണ്ഡിതന്‍ ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍ അന്തരിച്ചു

കാസര്‍കോട്: (www.kasargodvartha.com 19.09.2018) സമസ്ത മഞ്ചേശ്വരം താലൂക്ക് പ്രസിഡന്റും ജില്ലാ മുശാവറ അംഗവും ബായാര്‍ മുജമ്മഅ് ഉപാധ്യക്ഷനും മുഹിമ്മാത്ത് സീനിയര്‍ എക്സിക്യൂട്ടീവ് മെമ്പറുമായ ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍ (75) അന്തരിച്ചു. നിരവധി മഹല്ലുകളില്‍ മുദര്‍രീസും ഖത്വീബുമായും സേവനം ചെയ്ത ബായാര്‍ ഉസ്താദ് നല്ലൊരു പ്രഭാഷകനും സംഘാടകനുമായിരുന്നു. എസ് വൈ എസ് മേഖലാ പ്രസിഡന്റ്, ജില്ലാ ഉപാധ്യക്ഷന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. മുഹിമ്മാത്തിന്റെ ഉത്ഭവം മുതല്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളോടൊപ്പം പ്രവര്‍ത്തിച്ചുവന്നിരുന്നു.
പ്രമുഖ മതപണ്ഡിതന്‍ ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍ അന്തരിച്ചു

ഭാര്യ: നഫീസ ഹജ്ജുമ്മ. മക്കള്‍: സ്വദഖത്തുല്ലാഹ് (സഊദി), മുഹമ്മദ് ശരീഫ് സഖാഫി (മുഹിമ്മാത്ത് അധ്യാപകന്‍), അബ്ദുന്നൂറ്്്, ഹബീബ് (ഇരുവരും ദുൂബായ്), മുജീബ് റഹ്്മാന്‍, റംലത്ത് ബീവി, റഹ്്മത്ത് ബീവി. മരുമക്കള്‍: അബ്ദുല്‍ ഗഫൂര്‍ കുഞ്ചത്തൂര്‍, ശാനിദ് ബാഡൂര്‍, ത്വാഹിറ, ഉമ്മു ഹലീമ, ഫസീല.

ഷിറിയ, ചിറക്കല്‍, കിന്യ, കുമ്പള, ചെറുവത്തൂര്‍, മണ്ണംകുഴി, സുബ്ബൈക്കട്ട, തെരുവത്ത് എന്നിവിടങ്ങളില്‍ മുദര്‍രീസായും ബായാര്‍ മുജമ്മഇല്‍ മരണം വരെ മുദരീസായി സേവനം ചെയ്തുവരികയായിരുന്നു.

സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, അലിക്കുഞ്ഞി മുസ് ലിയാര്‍ ഷിറിയ, കുമ്പോല്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് അബ്ദുര്‍റഹ്്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, സയ്യിദ് ഇബ്റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, ബേക്കല്‍ ഇബ്റാഹിം മുസ് ലിയാര്‍, എ പി അബ്ദുല്ല മുസ് ലിയാര്‍ മാണിക്കോത്ത്, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ് തുടങ്ങിയവര്‍ അനുശോചിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Bayar Abdulla Musliyar passes away, Kasaragod, News, Bayar, Obituary, Obit News

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia