city-gold-ad-for-blogger

ബാവിക്കര അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ നിര്യാതനായി

ആരിക്കാടി: (www.kasargodvartha.com 26/07/2015) പ്രമുഖ കര്‍മശാസ്ത്ര പണ്ഡിതനും സമസ്ത ജില്ലാ മുന്‍ മുശാവറ അംഗവുമായ ഹാജി ബാവിക്കര അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ (74) നിര്യാതനായി. വാര്‍ധക്യ സഹചമായ അസുഖത്തെ തുടര്‍ന്ന് ഒരുവര്‍ഷത്തോളമായി വീട്ടില്‍ കിടപ്പിലായിരുന്നു.

കുമ്പോല്‍ ജമാഅത്ത് പള്ളിയില്‍ പ്രമുഖരായ പരേതനായ അഡ്യാര്‍ കണ്ണൂര്‍ മുഹമ്മദ് ഹാജി, പരേതനായ കാഞ്ഞങ്ങാട് അബൂബക്കര്‍ മുസ്ലിയാര്‍, എം. അലിക്കുഞ്ഞി മുസ്ലിയാര്‍ എന്നിവരുടെ കീഴില്‍ ദര്‍സ് പഠനം പൂര്‍ത്തിയാക്കിയ ശേഷം ബോവിക്കാനം, ഷിറിയ, പൈക്ക, ഒളയം, ചിന്നമുഗര്‍, മള്ളങ്കൈ, അട്ക്കത്ത് ബയല്‍, കുമ്പോല്‍, സീതാംഗോളി എന്നീ ജമാഅത്തുകളില്‍ 35 വര്‍ഷത്തോളം ഖത്തീബായി സേവനം അനുഷ്ഠിച്ചിരുന്നു. ഒരുപാട് ശിഷ്യഗണങ്ങളുള്ള ഇദ്ദേഹം ആലിക്കുഞ്ഞി ഉസ്താദിന്റെ പ്രഥമ ശിഷ്യനാണ്. കുമ്പോല്‍ സാദാത്തീങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

കുമ്പോല്‍ സയ്യിദ് കെ.എസ് അലി തങ്ങള്‍, സയ്യിദ് കെ.എസ് ജഅ്ഫര്‍ സാദിഖ് തങ്ങള്‍, സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാല്‍, സയ്യിദ് ആറ്റ തങ്ങള്‍ കര്‍ള, എം. അലിക്കുഞ്ഞി മുസ്ലിയാര്‍, എം.എ ഖാസിം മുസ്ലിയാര്‍, മുഹ്യുദ്ദീന്‍ സഅദി ചേരൂര്‍, മുഹമ്മദ് ഷരീഫ് അര്‍ഷദി, മുനീര്‍ ഹുദവി, സി.ടി അഹ് മദ് അലി, എം.സി ഖമറുദ്ദീന്‍, പി.ബി അബ്ദുര്‍ റസാഖ് എം.എല്‍.എ, എം. അബ്ബാസ്, ബഷീര്‍, മുഹമ്മദ്കുഞ്ഞി, എം.പി മുഹമ്മദ്, വി.പി അബ്ദുല്‍ ഖാദര്‍, എ.കെ.എം അഷ്‌റഫ്, ഹസന്‍ ബത്തേരി, അന്‍വര്‍ ചേരങ്കൈ, ഡി.വൈ.എസ്.പി ടി.പി രഞ്ജിത്ത്, കെ.വി മുഹമ്മദ് കുഞ്ഞി, അബ്ബാസ് ഓണന്ത, രാമകൃഷ്ണ ആചാര്യ, മഞ്ജുനാഥ ആള്‍വ, കേശവ പ്രസാദ്, ഡോ. ദാമോദരന്‍, മുഹമ്മദ് സാലൂദ് നിസാമി, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചനം അറിയിച്ചു.

ഭാര്യ: ആസ്യുമ്മ. മക്കള്‍: മുഹമ്മദ് അഷ്‌റഫ്, ബി.എ റഹ് മാന്‍ (മെമ്പര്‍, കുമ്പള ഗ്രാമ പഞ്ചായത്ത്), ഉബൈദുല്ലാഹ് (ദുബൈ), അസീസ്, സുഹറ, ഖദീജ, താഹിറ. മരുമക്കള്‍: അബ്ദുല്‍ ഖാദര്‍ (ഹുബ്ലി), അബ്ദുല്‍ ഖാദര്‍ മൊഗ്രാല്‍, ഹംസ കമ്പാര്‍, സുഹറ, സുമയ്യ, സൈറ. സഹോദരങ്ങള്‍: മുഹമ്മദ് ചൊക്കാടി, ഉസ്മാന്‍ പൈച്ചാര്‍, ഫാത്വിമ ബാവിക്കര, പരേതരായ അബ്ദുല്ല ബെള്ളിപ്പാടി, ആഇശ ജാല്‍സൂര്‍, ഖദീജ പൈച്ചാര്‍.

മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ കുമ്പോല്‍ മുസ്ലിം ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.

ബാവിക്കര അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ നിര്യാതനായി

Keywords : Obituary, Masjid, Bavikara, Kumbala, Bavikkera Abdul Kader Musliyar, Bavikkera Abdul Khader Musliyar passes away.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia