city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബായിക്കര അബ്ദുല്‍ ഖാദര്‍ ഹാജി നിര്യാതനായി

ബായിക്കര അബ്ദുല്‍ ഖാദര്‍ ഹാജി നിര്യാതനായി
വിദ്യാനഗര്‍: ദീര്‍ഘകാലം മുംബൈയിലും ഹൈദരാബാദിലും ബാഗ് വ്യാപാരം നടത്തിയിരുന്ന ബായിക്കര അബ്ദുല്‍ ഖാദര്‍ ഹാജി (86) നിര്യാതനായി. തളങ്കര ജദീദ്‌റോഡ് സ്വദേശിയായ ഇദ്ദേഹം കുറേകാലമായി വിദ്യാനഗര്‍ പടുവടുക്കത്താണ് താമസം. വെള്ളിയാഴ്ച രാത്രി മംഗലാപുരം ആശുപത്രിയിലായിരുന്നു മരണം. തളങ്കര ജദീദ്‌റോഡ് അന്നിഹ്മത്ത് ജദീദ് മസ്ജിദ്-ബിര്‍റുല്‍ ഇസ്ലാം മദ്രസാ കമ്മിറ്റിയുടെ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: ബി.എം. ആയിഷാബി. മക്കള്‍: മുഹമ്മദ് ഷരീഫ് (ബിസിനസ്, മംഗലാപുരം), അബ്ദുല്‍ നാസര്‍ (അബുദാബി), ഇമ്രാന്‍ഖാന്‍ (ബംഗളൂരു), സുമയ്യ, റസീന, സാജിദ, മുഹ്ജബീന. മരുമക്കള്‍: ഉസ്മാന്‍ തളങ്കര (അധ്യാപകന്‍), ഹമീദ് പള്ളം, ഖാദര്‍ ബര്‍ക്കത്ത്, സലീം പള്ളം, സാഹിറ, സഫൂറ. സഹോദരങ്ങള്‍: നഫീസ, ബീഫാത്തിമ, പരേതരായ ബായിക്കര മാമു, ബായിക്കര അഹമ്മദ്.

Keywords: Kasaragod, Vidya Nagar, Bavikara, Obituary, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia