city-gold-ad-for-blogger

ബട്ടംപാറയിലെ പ്രൊഫ. കെ.എന്‍. നാരായണന്‍ നമ്പ്യാര്‍ നിര്യാതനായി

കാസര്‍കോട്: (www.kasargodvartha.com 24/01/2015) കാസര്‍കോട് ട്യൂട്ടോറിയല്‍ കോളജ് സ്ഥാപകനും റിട്ട. കോളജ് അധ്യാപകനുമായ ബട്ടംപാറ മധൂര്‍ റോഡില്‍ വൃദ്ധാവനത്തിലെ പ്രൊഫ. കെ.എന്‍ നാരായണന്‍ നന്പ്യാര്‍ (82)നിര്യാതനായി. വെള്ളിയാഴ്ച മംഗലാപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം.

കാറഡുക്ക  മുണ്ടോള്‍ ശ്രീ ദുര്‍ഗാ പരമേശ്വരി ക്ഷേത്രം, പയം മഹാവിഷ്ണു ക്ഷേത്രം എന്നിവയുടെ ട്രസ്റ്റിയായിരുന്നു.  മാണ്ട്യ ജൂനിയര്‍ കോളജ് പ്രിന്‍സിപ്പാള്‍, എടനീര്‍ സ്വാമിജീസ് സ്‌കൂളിലെ ആദ്യ പ്രധാനാധ്യാപകന്‍, പുത്തൂര്‍ ഫിലോമിന കോളജ് പ്രൊഫസര്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിരുന്നു.

ബട്ടംപാറയിലെ പ്രൊഫ. കെ.എന്‍. നാരായണന്‍ നമ്പ്യാര്‍ നിര്യാതനായിഭാര്യ: കോടോത്ത് ഭാനുമതി അമ്മ. മക്കള്‍: ഡോ. വിദ്യ (ചൈത്ര മെഡിക്കല്‍ സെന്റര്‍, വിദ്യാനഗര്‍), ഡോ. വിവേക് നന്പ്യാര്‍ (ഇംഗ്ലണ്ട്), ഡോ. വിനീത (ചൈത്ര മെഡിക്കല്‍ സെന്റര്‍, വിദ്യാനഗര്‍). മരുമക്കള്‍: ഡോ. പി.എം. സുരേഷ് ബാബു, ഡോ. ദിനേശ് കുമാര്‍ (ചൈത്ര മെഡിക്കല്‍ സെന്റര്‍).

സഹോദരങ്ങള്‍: പരേതരായ ലക്ഷ്മി അമ്മ, നാരായണിയമ്മ, ഇച്ചിര അമ്മ. കൃഷ്ണന്‍ നന്പ്യാര്‍, ശാരദ അമ്മ.
മൃതദേഹം ശനിയാഴ്ച രാവിലെ കാടകം നാരന്തട്ട തറവാട്ടു വീട്ടുപറമ്പില്‍  സംസ്‌കരിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia