ജോലി ലഭിച്ച് സന്തോഷം പങ്കിടാനെത്തിയ അഖിലിന് ദാരുണാന്ത്യം; സുഹൃത്തിന്റെ വീട്ടിലെത്തിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

● ചൊവ്വാഴ്ച വൈകുന്നേരം 5.30-ഓടെയാണ് സംഭവം.
● കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങിയതായിരുന്നു അഖിൽ.
● ബി.ബി.എം. പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിയാണ്.
● സുഹൃത്തുക്കളുടെ വീട്ടിലെത്തിയപ്പോഴാണ് ദുരന്തം.
പയ്യന്നൂർ: (KasargodVartha) കരിവെള്ളൂർ ഓണക്കുന്ന് ശിവക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ഇടുക്കി ചെറുതോണി മണിപ്പാറ സ്വദേശി ചേനാറ്റിൻ ഹൗസിൽ റെജിയുടെ മകൻ അഖിൽ അഗസ്റ്റിൻ (22) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം 5.30-ഓടെയാണ് സംഭവം.
ബാംഗ്ലൂരിലെ സെന്റ് ക്രിസ്തു ജയന്തി കോളേജിൽ ബി.ബി.എം. പഠനം പൂർത്തിയാക്കിയ ശേഷം ജോലി ലഭിച്ചതിനെ തുടർന്ന് ബാംഗ്ലൂരിലെ സെന്റ് അലോഷ്യസ് ഹോസ്റ്റലിൽ ഒപ്പം താമസിക്കുന്ന വിദ്യാർത്ഥികളും സുഹൃത്തുക്കളുമായ ചെറുകുന്ന് കീഴറ സ്വദേശി പി.പി. അഭയ്, കരിവെള്ളൂർ മണക്കാട്ടെ ആദിത്ത് സന്തോഷ്, പയ്യന്നൂർ കണ്ടങ്കാളിയിലെ അഭിമന്യു, തളിപ്പറമ്പ് തൃച്ഛംബരത്തെ ജോഷ്വാ ജാക്‌ലോൺ എന്നിവർക്കൊപ്പം കരിവെള്ളൂർ മണക്കാട്ടെ സുഹൃത്ത് ആദിത്ത് സന്തോഷിന്റെ വീട്ടിലെത്തിയതായിരുന്നു അഖിൽ.
വൈകുന്നേരം 5.30-ഓടെ കൂട്ടുകാരുമൊത്ത് ഓണക്കുന്നിലെ ശിവക്ഷേത്രക്കുളത്തിൽ കുളിക്കാൻ എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്.
Article Summary: Bangalore student drowns in a temple pond in Karivellur, Kerala.
#KeralaNews #DrowningTragedy #StudentDeath #Karivellur #TemplePond #TragicAccident