ബന്തിയോട് ചിന്നമൊഗർ സ്വദേശി മദീനയില്‍ കുഴഞ്ഞു വീണ് മരിച്ചു
Jan 29, 2016, 18:17 IST
ബന്തിയോട്: (www.kasargodvartha.com 29/01/2016) ഉംറ നിര്‍വഹിച്ച ശേഷം താമസ സ്ഥലത്തെത്തിയ ചിന്നമൊഗർ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. പരേതനായ അബൂബക്കറിന്റെ മകന്‍ മൊയ്തീന്‍ ബിലാല്‍ (38) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
ബന്തിയോട് അടുക്ക സ്വദേശിനിയായ ഭാര്യ ഹസീനയും മക്കളായ മുസീനയും, മുഹ്‌സീനയും കൂടെയുണ്ടായിരുന്നു. ബിലാല്‍ സൗദി ഖസീമയില്‍ കഫ്തീരിയ നടത്തിവരികയായിരുന്നു. എട്ട് മാസം മുമ്പാണ് ഭാര്യയും മക്കളും സൗദിയിലെത്തിയത്. അടുത്ത ആഴ്ച ഇവര്‍ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ഉംറ നിര്‍വഹിക്കാന്‍ മദീനയിലേക്ക് പോയത്.
ഉംറ നിര്‍വഹിച്ച് തിരിച്ചു മുറിയിലെത്തിയപ്പോഴായിരുന്നു ബിലാല്‍ കുഴഞ്ഞുവീണത്. മൃതദേഹം മദീനയില്‍ ഖബറടക്കും.
Keywords : Kumbala, Bandiyod, Obituary, Madeena, Death, Family, Bilal.