ബേക്കറി നിര്‍മാണ തൊഴിലാളിയായ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Jan 20, 2020, 13:37 IST
കരിവെള്ളൂര്‍: (www.kasargodvartha.com 20.01.2020) ബേക്കറി നിര്‍മാണ തൊഴിലാളിയായ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പിലിക്കോട്ടെ തമ്പാന്റെ മകന്‍ കരിവെള്ളൂരിലെ തേലപ്രത്ത് ഹൗസില്‍ അജേഷ് (34)ആണ് മരിച്ചത്. സമൂസ ഉള്‍പെടെയുള്ള ബേക്കറി സാധനങ്ങള്‍ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്ന അജേഷ്.
ഞായറാഴ്ച രാത്രി കിണറ്റിന്റെ കരയില്‍ ഇരുന്ന് സഹപ്രവര്‍ത്തകരുമായി സംസാരിച്ചിരുന്നു. ഇതിനു ശേഷം സഹപ്രവര്‍ത്തകര്‍ ഉറങ്ങാന്‍ പോയി. പുലര്‍ച്ചെ മൂന്നു മണിയോടെ ബേക്കറി ഉണ്ടാക്കാനായി ഒപ്പമുള്ളവര്‍ എഴുന്നേറ്റപ്പോള്‍ അജേഷിനെ കാണാത്തതിനാല്‍ അന്വേഷിക്കുന്നതിനിടെ കിണറിന്റെ വല നീങ്ങിയ നിലയില്‍ കണ്ടതിനാല്‍ നടത്തിയ പരിശോധനയിലാണ് കിണറ്റില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പയ്യന്നൂര്‍ ഗവ. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പയ്യന്നൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. രുഗ്മിണിയാണ് മാതാവ്. ഒരു സഹോദരിയും സഹോദരനുമുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Karivellur, Death, Obituary, Bakery employee found dead in Well
< !- START disable copy paste -->