city-gold-ad-for-blogger

സമസ്ത ജില്ലാ മുശാവറ അംഗം അബ്ദുര്‍ റഹ് മാന്‍ മുസ്‌ലിയാര്‍ ബദ്‌രിയാ നഗര്‍ നിര്യാതനായി

പുത്തിഗെ: (www.kasargodvartha.com 16/11/2016) പ്രമുഖ കര്‍മ്മശാസ്ത്ര പണ്ഡിതനും സമസ്ത ജില്ലാ മുശാവറ അംഗവുമായ അബ്ദുര്‍ റഹ് മാന്‍ മുസ്‌ലിയാര്‍ ബദ് രിയാ നഗര്‍ (70) നിര്യാതനായി. സഅദിയ്യ, മുഹിമ്മാത്ത് തുടങ്ങിയ സ്ഥാപന സംഘടനകളുടെ സജീവ പ്രവര്‍ത്തകനും കേരള മുസ്ലിം ജമാഅത്ത് മുഹിമ്മാത്ത് നഗര്‍ യൂണിറ്റ് പ്രസിഡന്റുമാണ്. പെരുമ്പ, ജാല്‍സൂര്‍, ബദ്‌രിയാ നഗര്‍, മൊഗ്രാല്‍ മുഹ്‌യിദ്ദീന്‍ പള്ളി, മുസോടി തുടങ്ങിയ സ്ഥലങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്. കാസര്‍കോട് ഖാസിയായിരുന്ന അവറാന്‍ മുസ്ലിയാര്‍, താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍ റഹ് മാന്‍ അല്‍ബുഖാരി തുടങ്ങിയവര്‍ പ്രധാന ഉസ്താദുമാരാണ്.

ഭാര്യ: പരേതയായ ആസിയ. മക്കള്‍: അബ്ദുല്ല, സ്വാദിഖ് (ദുബായ്), ശഫീഖ്, ജമീല, ഹഫ്‌സ, അനീസ, സക്കീന, മാശിത. മരുമക്കള്‍: ഇസ് മാഈല്‍ മുസ്‌ലിയാര്‍ ദേരഡുക്ക, ശാഫി ചൗക്കി, മഹമൂദ് ഷിറിയ, ഇസ്മാഈല്‍ സഖാഫി കൊടിയമ്മ, ശരീഫ, ജുവൈരിയ, ഇര്‍ഷാന, പരേതനായ ഇഖ്ബാല്‍. മയ്യത്ത് മുഹിമ്മാത്ത് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

കുമ്പോല്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍, താജുശ്ശരീഅ ആലിക്കുഞ്ഞി മുസ് ലിയാര്‍ ഷിറിയ, സയ്യിദ് മുഹമ്മദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാ ഹസന്‍, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എസ് വൈ എസ്, എസ് എസ് എഫ് ജില്ലാ-സോണ്‍ കമ്മിറ്റിയും മുഹിമ്മാത്ത് കേന്ദ്ര കമ്മിറ്റിയും അനുശോചിച്ചു.

സമസ്ത ജില്ലാ മുശാവറ അംഗം അബ്ദുര്‍ റഹ് മാന്‍ മുസ്‌ലിയാര്‍ ബദ്‌രിയാ നഗര്‍ നിര്യാതനായി

Keywords:  Obituary, puthige, Samastha, District, jamia-sa-adiya, Muhimmath, Kerala Muslim Jama- ath, Badriya Nagar Abdul Rahman Passes away.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia