ബദ് രിയ ഹോട്ടല്‍ മാനേജിംഗ് പാര്‍ട്ണര്‍ ഹസൈനാര്‍ ഹാജി നിര്യാതനായി
Apr 20, 2017, 11:38 IST
കാസര്‍കോട്: (www.kasargodvartha.com 20.04.2017) കാസര്‍കോട് ടൗണിലെ ആദ്യ ഹോട്ടലുകളിലൊന്നായ ബദ് രിയ ഹോട്ടലിന്റെ മാനേജിംഗ് പാര്‍ട്ണര്‍ ചെങ്കള നാലാംമൈലിലെ ഹസൈനാര്‍ ഹാജി (84) നിര്യാതനായി. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് മംഗളൂരു ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. പഴയകാല മുസ്ലിം ലീഗ് നേതാവും ചെങ്കള റഹ് മത്ത് നഗറിലെ ബദ് രിയ ജുമാ മസ്ജിദ് പ്രസിഡന്റും സ്ഥാപകരിലൊരാളുമായിരുന്നു.
ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1953 ല്‍ സഹോദരങ്ങളായ അബ്ദുല്‍ ഖാദര്‍ ഹാജിക്കും ഇപ്പോഴത്തെ മാനേജിംഗ് പാര്‍ട്ണറായ അബ്ബാസ് ഹാജിക്കുമൊപ്പമാണ് ബദ് രിയ ഹോട്ടല്‍ ആരംഭിച്ചത്. 1974 ല്‍ അബ്ദുല്‍ ഖാദര്‍ ഹാജി മരിച്ച ശേഷമാണ് ഹോട്ടലിന്റെ നടത്തിപ്പുചുമതല ഹസൈനാര്‍ ഹാജി ഏറ്റെടുത്തത്.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാസര്‍കോട്ടെ ഏക ഹോട്ടലാണ് ബദ് രിയ ഹോട്ടല്‍. ഭാര്യ: സൈനബ കാസര്‍കോട്. മക്കള്‍: മക്കള്‍: സുബൈര്‍ (ഊട്ടിയില്‍ ഗസ്റ്റ് ഹൗസ് ഉടമ), മഹ് മൂദ് (ബദ് രിയ ഹോട്ടല്‍), സത്താര്‍ (ദുബൈ), ബഷീര്‍ (സൗദി), ബീഫാത്തിമ ബേവിഞ്ച, ആയിഷ, മുംതാസ്, നജ്മുന്നിസ, ഫര്‍സാന. മരുമക്കള്‍: ഖാസി മുഹമ്മദ് ആലംപാടി (സൗദി), അബ്ദുല്ല കുഞ്ഞി ത്രീസ്റ്റാര്‍ (തളങ്കര), ഷാഫി പള്ളിക്കര, നൗഷാദ് കാഞ്ഞങ്ങാട്, ബീഫാത്തിമ തുരുത്തി, ഷഹ്‌നാസ് നെല്ലിക്കുന്ന്, സുനൈറ ഉദുമ, ഖദീജ പള്ളിക്കര, പരേതനായ ബേവിഞ്ചയിലെ അബ്ദുര്‍ റഹ് മാന്‍ (അന്ത്രു).
മറ്റു സഹോദരങ്ങള്‍: പരേതരായ കുഞ്ഞാമു, അബ്ദുല്ല, അബൂബക്കര്‍. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ ചെങ്കള റഹ് മത്ത് നഗര്‍ ബദ് രിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. ഹസൈനാര്‍ ഹാജിയുടെ വിയോഗത്തെ തുടര്‍ന്ന് ബദ് രിയ ഹോട്ടല്‍ വ്യാഴാഴ്ച ഉച്ചയോടെ അടച്ചു.

Keywords: kasaragod, Obituary, news, Death, Hasainar Haji, Badriya Hotel, Kerala, Chengala, Partner, Muslim League leader, Badriya hotel managing partner Hasainar Haji passed away.