ബദിയടുക്കയിൽ സ്കൂട്ടറിൽ കാറിടിച്ച് വീട്ടമ്മ മരിച്ചു; ഭർത്താവിനും മകൾക്കും ഗുരുതര പരിക്ക്
● ബദിയടുക്ക ബർളയിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെ രാജേഷും ഭാര്യ വീണയും മകൾ ഋതന്യയും സഞ്ചരിച്ച സ്കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നു.
● ചെർക്കള ഭാഗത്തുനിന്ന് അമിതവേഗതയിൽ വന്ന കാർ ഇടിയുടെ ആഘാതത്തിൽ തലകീഴായി മറിഞ്ഞു; കാർ ഡ്രൈവർക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബദിയടുക്ക: (KasargodVartha) സ്കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു. ബദിയടുക്ക നവജീവൻ സ്കൂളിന് സമീപം താമസിക്കുന്ന പിഗ്മി കളക്ഷൻ ഏജൻ്റ് രാജേഷിൻ്റെ ഭാര്യ വീണ (38) ആണ് മരിച്ചത്. തിങ്കളാഴ്ച (നവംബർ 23) ഉച്ചയോടെ ചെങ്കളയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഞായറാഴ്ച (നവംബർ 22) രാത്രി ബദിയടുക്ക മേലെ ടൗണിലായിരുന്നു അപകടം. ബദിയടുക്ക ബർളയിൽ നടന്ന ഒരു ചടങ്ങിൽ പങ്കെടുത്ത് കുടുംബത്തോടൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ രാജേഷും ഭാര്യ വീണയും മകൾ ഋതന്യയും സഞ്ചരിച്ച സ്കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രാജേഷും മകൾ ഋതന്യയും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. ധനുശ്രീയാണ് ഇവരുടെ മറ്റൊരു മകൾ.
അമിതവേഗതയിലെത്തിയ കാർ തലകീഴായി മറിഞ്ഞു; പൊലീസ് കേസെടുത്തു
ചെർക്കള ഭാഗത്തുനിന്ന് അമിതവേഗതയിൽ വന്ന കാറാണ് സ്കൂട്ടറിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ തലകീഴായി മറിഞ്ഞു. സംഭവത്തിൽ ബദിയടുക്ക പൊലീസ് കാർ ഡ്രൈവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.
Article Summary: A 38-year-old homemaker, Veena, wife of pigmy collection agent Rajesh near Navajeevan School in Badiyadukka, died on Monday afternoon at a private hospital in Chengala after a speeding car hit their scooter at Badiyadukka Mele Town on Sunday night, November 22.
#KasargodVartha #BadiyadukkaNews #KasaragodNews #RoadAccident #KeralaPolice #RoadSafety #Cherkala #MalayalamNews #LocalNewsKerala #AparnaNews






