പ്രഭാത സവാരിക്കിടെ എ ആര്‍ ക്യാമ്പിലെ പോലീസ് ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു
Oct 10, 2016, 11:27 IST
ബദിയടുക്ക: (www.kasargodvartha.com 10/10/2016) പ്രഭാത സവാരിക്കിടെ എ ആര്‍ ക്യാമ്പിലെ പോലീസ് ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. ബദിയടുക്ക പിലാങ്കട്ടയിലെ പി വി അമ്പു - കാര്‍ത്ത്യായനി അമ്മ ദമ്പതികളുടെ മകനും കാസര്‍കോട് എ ആര്‍ ക്യാമ്പിലെ പോലീസ് ഡ്രൈവറുമായ എം അശോകന്‍ (42) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 6.30 മണിയോടെയാണ് സംഭവം.
അശോകന്‍ പ്രഭാത സവാരി നടത്തുന്നതിനിടെ ബദിയടുക്ക അര്‍ത്തിപ്പള്ളയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഇതുശ്രദ്ധയില്‍പെട്ട വഴിയാത്രക്കാര്‍ വിവരം ഉടന്‍ പോലീസിനെ അറിയിച്ചു. പോലീസെത്തി അശോകനെ ബദിയടുക്കയിലെ ഡോക്ടര്‍ മുഹമ്മദ് കുഞ്ഞിന് സമീപം എത്തിച്ചെങ്കിലും മരണപ്പെട്ടതായി സംശയംപ്രകടിപ്പിച്ചു. തുടര്‍ന്ന് അശോകനെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ഇവിടെവെച്ച് മരണം സ്ഥിരീകരിക്കുകയും ചെയ്തു. പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം ജനല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
അശോകന്‍ നേരത്തെ വിദ്യാനഗര്‍ സി ഐയുടേയും കാസര്‍കോട് ഡി വൈ എസ് പിയുടേയും ഡ്രൈവറായി സേവനം അനുഷ്ടിച്ചിരുന്നു. ഈയിടെയാണ് കാസര്‍കോട് എ ആര്‍ ക്യാമ്പില്‍ പോലീസ് ഡ്രൈവറായി ചുമതലയേറ്റത്. പോലീസ് സേനയ്ക്കിടയിലും നാട്ടുകാര്‍ക്കിടയിലും പ്രിയങ്കരനായിരുന്നു മരണപ്പെട്ട അശോകന്‍. സൗമ്യമായ പെരുമാറ്റംകൊണ്ട് ഏവരേയും അകര്‍ഷിച്ചിരുന്ന അശോകന്റെ വിയോഗം നാടിന്റെ ദുഃഖമായി.
ഭാര്യ: മട്ടന്നൂര്‍ സ്വദേശിനി റിംസി. മക്കള്‍: അസ്രീദ്, ദേവു. സഹോദരങ്ങള്‍: ശശികല, വിനോദ് കുമാര്‍, ചന്ദ്രന്‍, മഹേഷ്, അജിത്ത്. ഇവരില്‍ വിനോദ് കുമാര്‍ ഗള്‍ഫിലാണ്. വിനോദ് കുമാര്‍ എത്തിയതിന് ശേഷംമാത്രമേ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കുകയുള്ളുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
Keywords: Badiyadukka, Kasaragod, Kerala, Obituary, Police, Driver, Badiyadukka Pilangatta Ashokan passes away