city-gold-ad-for-blogger

ബദിയടുക്കയിലെ വസ്ത്രവ്യാപാരി മുഹമ്മദ് നിര്യാതനായി

ബദിയടുക്ക: (www.kasargodvartha.com 18/08/2016) ബദിയടുക്ക ടൗണിലെ വസ്ത്രവ്യാപാര സ്ഥാപന ഉടമ മൂകംപാറയിലെ ഡ്രൈവര്‍ മുഹമ്മദ് (55) നിര്യാതനായി. തലച്ചോര്‍ സംബന്ധമായ അസുഖത്തെതുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുഹമ്മദ് വ്യാഴാഴ്ച രാവിലെയാണ് മരണപ്പെട്ടത്. മുഹമ്മദ് മുമ്പ് കാസര്‍കോട് - മുംബൈ റൂട്ടിലോടുന്ന സ്വകാര്യ ബസില്‍ ഡ്രൈവറായി ജോലിചെയ്തിരുന്നു. പിന്നീട് ഡ്രൈവര്‍ ജോലിയില്‍നിന്നും വിരമിച്ച മുഹമ്മദ് ബദിയടുക്കയില്‍ വസ്ത്രവ്യാപാര സ്ഥാപനം ആരംഭിക്കുകയായിരുന്നു.

മുസ്ലിംലീഗ് ശാഖ ജനറല്‍ സെക്രട്ടറി, മൂകംപാറ രിഫായി ജുമാമസ്ജിദ് പ്രസിഡന്റ്, കേരള വ്യാപാരി വ്യവസായ ഏകോപന സമിതി യൂണിറ്റ് പ്രവര്‍ത്തസമിതിയംഗം കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പെര്‍ഡാല ബദര്‍ ജമാഅത്ത് മുന്‍ ജോയിന്റ് സെക്രട്ടറിയായിരുന്നു. എന്‍ഡോസള്‍ഫാന്‍, ബദിയടുക്ക മുള്ളേരിയ റോഡ്, മെഡിക്കല്‍ കോളജ് സമരങ്ങളില്‍ മുന്‍ നിരയില്‍ പ്രവര്‍ത്തിച്ചിരുന്നു.

ഭാര്യ: ആഇശ. മക്കള്‍: സൈഫുദ്ദീന്‍, നിസാം, ഫാറൂഖ്, സിദ്ദിഖ്, കബീര്‍, റാഷിദ്. മരുമക്കള്‍: മന്‍ഷീന, ഫര്‍ഹാന. മൃതദേഹം വ്യാഴാഴ്ച രാവിലെ 11 മണിയോടെ പെരഡാല ബദര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
ബദിയടുക്കയിലെ വസ്ത്രവ്യാപാരി മുഹമ്മദ് നിര്യാതനായി

Keywords:  Obituary, Badiyadukka, Kerala, Badiyadukka Mukoorpara Muhammed passes away

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia