Died | 'തൊട്ടില്‍ കെട്ട് ചടങ്ങ് നടക്കേണ്ട ദിവസം മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി'; പിഞ്ചുകുഞ്ഞ് മരിച്ചു
Feb 18, 2023, 14:29 IST
ബദിയഡുക്ക: (www.kasargodvartha.com) തൊട്ടില്‍ കെട്ട് ചടങ്ങ് നടക്കേണ്ട ദിവസം 24 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു. ബദിയഡുക്ക ഉക്കിനടുക്കയിലെ അബ്ദുര്‍ റഹ് മാന്റെയും താഹിറയുടെയും മകള്‍ റഫ്സ ആണ് മരിച്ചത്. തൊട്ടില്‍ കെട്ട് ചടങ്ങ് നടക്കേണ്ട ദിവസം മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നുവെന്നാണ് വിവരം.
മുലയൂട്ടുമ്പോള്‍ പെട്ടന്ന് കുഞ്ഞ് അബോധാവസ്ഥയിലാവുകയായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു. കുഞ്ഞിനെ ആദ്യം ബദിയഡുക്ക ഗവ. ആശുപത്രിയിയിലും പിന്നീട് കാസര്‍കോട് ജെനറൽ ആശുപത്രിയിലും എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വിശദ പരിശോധനയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങിയതാണ് മരണകാരണമെന്ന് കണ്ടെത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. തമീം, തസീമ സഹോദരങ്ങളാണ്.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Obituary, Tragedy, Died, Child, Badiyadukka, Badiyadukka: Infant died due to milk got stuck in throat.
< !- START disable copy paste -->